വിരാട് കോഹ്ലി
വിരാട് കോഹ്ലി

കഴിഞ്ഞതെല്ലാം മറക്കണം, എങ്കില്‍ ധോനിക്ക് കീഴില്‍ കളിച്ച കോഹ്‌ലിയെ കാണാനാവും: ഹര്‍ഭജന്‍ സിങ്‌

ഒന്നിന് പിറകെ ഒന്നായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയത് സ്വാഭാവികമായും കോഹ് ലിയുടെ മനസിനെ ബാധിച്ചിട്ടുണ്ടാവുമെന്ന് ഹര്‍ഭജന്‍ പറയുന്നു
Published on

ന്യൂഡല്‍ഹി: ഈ അടുത്ത് നടന്ന സംഭവങ്ങളെല്ലാം പിന്നില്‍ ഉപേക്ഷിച്ച്, മനസിലെ പ്രശ്‌നങ്ങളെല്ലാം മാറ്റി എത്തുന്നതോടെ പഴയ കോഹ്‌ലിയെ കാണാനാവുമെന്ന് ഹര്‍ഭജന്‍ സിങ്. ഒന്നിന് പിറകെ ഒന്നായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയത് സ്വാഭാവികമായും കോഹ് ലിയുടെ മനസിനെ ബാധിച്ചിട്ടുണ്ടാവുമെന്ന് ഹര്‍ഭജന്‍ പറയുന്നു. 

കോഹ് ലിയെ പുറത്താക്കാന്‍ ബൗളര്‍മാര്‍ പ്രയാസപ്പെട്ടിരുന്ന സമയത്തെ ആത്മവിശ്വാസം അല്ല ഇപ്പോള്‍ കോഹ് ലിക്കുള്ളത്. കഴിഞ്ഞ മൂന്ന് നാല് മാസത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ മാറി. നിങ്ങള്‍ വലിയ കളിക്കാരനായാലും തുടരെ ക്യാപ്റ്റന്‍സികള്‍ നഷ്ടമാവുമ്പോള്‍ അത് മനസിലെ ബാധിക്കും, ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. 

കാര്യങ്ങള്‍ കോഹ്‌ലിയുടെ വഴിയെ വരുന്നില്ല

ഈ കാര്യങ്ങളില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ കോഹ്‌ലി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വഴിയേ വരുന്നില്ല. ഒരു സെഞ്ചുറി കണ്ടെത്തി കഴിഞ്ഞാല്‍ അതിന് പിന്നാലെ കൂടുതല്‍ കണ്ടെത്താന്‍ കോഹ്‌ലിക്ക് കഴിയും. തന്റെ മനസിനെ അലട്ടുന്നതെല്ലാം പിന്നില്‍ ഉപേക്ഷിച്ച് വന്ന് കഴിയുമ്പോള്‍ ധോനിക്ക് കീഴില്‍ കളിച്ചിരുന്ന ധോനിയെ കാണാനാവുമെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

2020 മുതല്‍ 18 ഏകദിനങ്ങളാണ് കോഹ് ലി കളിച്ചത്. ഇതില്‍ നിന്ന് 39 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 702 റണ്‍സ്. 9 വട്ടം 50ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തി എങ്കിലും സെഞ്ചുറിയിലേക്ക് എത്താനായില്ല. 2019ല്‍ ബംഗ്ലാദേശിന് എതിരെയാണ് കോഹ് ലി അവസാനമായി സെഞ്ചുറി നേടിയത്. വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയാണ് ഇനി കോഹ് ലിക്ക് മുന്‍പിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com