'ഷമി എവിടെ? നല്ല ബൗളര്‍മാര്‍ക്ക് ടീമില്‍ അവസരമില്ല, ബുംറയില്ലാതെയും ജയിക്കാന്‍ പഠിക്കണം'

Harbhajan Singh has questioned the team management
ഹര്‍ഭജന്‍ സിങ്
Updated on
1 min read

മുംബൈ: ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ 'മാച്ച് വിന്നര്‍മാര്‍' ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലെടുക്കുന്നില്ലെന്നും ഹര്‍ഭജന്‍ വിമര്‍ശിച്ചു.

ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി ഇന്ത്യന്‍ ടീമില്‍ അവസാനം കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഷമി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്, അവസാന മത്സരത്തില്‍ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഷമിയെ തഴഞ്ഞതിനെതിരെ ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലിലാണ് ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Harbhajan Singh has questioned the team management
ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്ന് നറുക്കെടുപ്പ്

'നല്ല ബൗളര്‍മാരെ ടീം മാനേജ്‌മെന്റ് നിരന്തരം അവഗണിക്കുകയാണ്, ഷമി എവിടെ? ഷമി കളിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് മനസ്സിലായി, നിങ്ങള്‍ക്ക് പ്രസീദ്ധ് ഉണ്ട്, അദ്ദേഹം ഒരു നല്ല ബൗളറാണ്, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. നിങ്ങള്‍ക്ക് നല്ല ബൗളര്‍മാരുണ്ടായിരുന്നു, പക്ഷെ നിങ്ങള്‍ അവരെ പതുക്കെ മാറ്റി നിര്‍ത്തി. ബുംറയുടെ കാര്യത്തില്‍ ഇങ്ങനെയല്ല. ബുംറ ഇല്ലാതെ മത്സരങ്ങള്‍ ജയിക്കാന്‍ പഠിക്കേണ്ടതുണ്ട്,' ഹര്‍ഭജന്‍ പറഞ്ഞു.

Harbhajan Singh has questioned the team management
ആഷസ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 334 റണ്‍സിന് പുറത്ത്

വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ മാച്ച്-വിന്നര്‍മാര്‍ ഇല്ലെന്നത് ആശങ്കാജനകമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍, ബുംറ ഇല്ലാതെ തന്നെ സിറാജ് അവിശ്വസനീയ പ്രകടനം നടത്തി. ബുംറ കളിക്കാത്ത എല്ലാ ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചു. എന്നാല്‍, ചെറിയ ഫോര്‍മാറ്റുകളില്‍, ഫാസ്റ്റ് ബൗളിങ്ങായാലും സ്പിന്നായാലും, കളി ജയിപ്പിക്കാന്‍ കഴിയുന്നവരെ കണ്ടെത്തേണ്ടതുണ്ട്. വന്ന് വിക്കറ്റ് എടുക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരെ കണ്ടെത്തുക. കുല്‍ദീപ് ഉണ്ട്, പക്ഷേ ബാക്കിയുള്ളവരുടെ കാര്യമോ? വരുണ്‍ ചക്രവര്‍ത്തിയെ ഏകദിനത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Summary

Harbhajan Singh has questioned the team management for ignoring veteran pacer Mohammed Shami

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com