കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

16 പന്തില്‍ 54 റണ്‍സ്
Hardik Pandya blows kisses to Mahieka Sharma
hardik pandya, mahieka sharmax
Updated on
2 min read

അഹമ്മദാബാദ്: അന്താരാഷ്ട്ര ടി20യില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ഹര്‍ദ്ദിക് പാണ്ഡ്യയുടെ പേരില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ ഹര്‍ദ്ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. 5 സിക്സും 4 ഫോറും സഹിതമായിരുന്നു മിന്നല്‍ ബാറ്റിങ്. 5 വീതം സിക്സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹര്‍ദ്ദിക് മടങ്ങിയത്.

അര്‍ധ സെഞ്ച്വറി നേട്ടം സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ കാമുകി മഹിക ശര്‍മയ്ക്ക് സമര്‍പ്പിച്ചാണ് ഹര്‍ദിക് ആഘോഷിച്ചത്. താരം 'ഫ്‌ളൈയിങ് കിസ്' നല്‍കിയാണ് റെക്കോര്‍ഡ് നേട്ടം കാമുകിയ്ക്ക് സമര്‍പ്പിച്ചത്. മഹികയും പ്രിയപ്പെട്ടവന് തിരികെ ഫ്‌ളൈയിങ് കിസ് നല്‍കി.

12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിങിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി അഭിഷേക് ശര്‍മ മൂന്നാമതും 18 പന്തില്‍ അര്‍ധ ശതകം പിന്നിട്ട് കെഎല്‍ രാഹുല്‍ നാലാമതും നില്‍ക്കുന്നു. സൂര്യകുമാര്‍ യാദവും 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയിട്ടുണ്ട്.

റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറി നേട്ടത്തിനൊപ്പം മറ്റൊരു നാഴികക്കല്ലും താരം പിന്നിട്ടു. അന്താരാഷ്ട്ര ടി20യില്‍ 2000 റണ്‍സും 100 വിക്കറ്റുകളും നേടുന്ന അഞ്ചാമത്തെ ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് മാറി. അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് നേട്ടത്തില്‍ മുന്നില്‍. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍, സിംബാബ്‌വെയുടെ സികന്ദര്‍ റാസ, മലേഷ്യന്‍ താരം വിരന്‍ദീപ് സിങ് എന്നിവര്‍ക്കു ശേഷം നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ഹര്‍ദ്ദിക്.

Hardik Pandya blows kisses to Mahieka Sharma
അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍ദ്ദിക് ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കിയാണ് ബാറ്റിങ് തുടങ്ങിയത്. 7 പന്തില്‍ 31 റണ്‍സിലെത്തിയ ഹര്‍ദ്ദിക് ജോര്‍ജ് ലിന്‍ഡിന്റെ ഒരോവറിലെ നാല് പന്തുകള്‍ തുടരെ അതിര്‍ത്തി കടത്തി. ലിന്‍ഡ് എറിഞ്ഞ 14ാം ഓവറില്‍ ഇന്ത്യ 27 റണ്‍സാണ് തൂക്കിയത്.

ഈ ഓവറിലെ ആദ്യ പന്ത് തിലക് വര്‍മ സിക്‌സര്‍ തൂക്കി. രണ്ടാം പന്തില്‍ സിംഗിള്‍. പിന്നീടായിരുന്നു ഹര്‍ദ്ദികിന്റെ തീപ്പൊരി ബാറ്റിങ്. മൂന്നാം പന്തില്‍ ഫോര്‍, നാലും അഞ്ചും പന്തുകള്‍ സിക്‌സ്. ആറാം പന്തില്‍ ഫോര്‍ തുടരെ നാല് പന്തുകള്‍ അതിര്‍ത്തി കടന്നു.

12 പന്തില്‍ 38 റണ്‍സെടുത്തു നില്‍ക്കെ നാല് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും തൂക്കിയാണ് ഹര്‍ദിക് 54ലിലേക്ക് കുതിച്ച് റെക്കോര്‍ഡില്‍ രണ്ടാമനായത്. കോര്‍ബിന്‍ ബോഷ് എറിഞ്ഞ 17ാം ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ സിംഗിള്‍ എടുത്തു. രണ്ടാം പന്തില്‍ ഹര്‍ദ്ദിക് സിക്‌സര്‍ തൂക്കി. മൂന്നാം പന്തില്‍ ഫോര്‍. നാലാം പന്തില്‍ റണ്ണില്ല. അഞ്ചാം പന്തില്‍ സിക്‌സര്‍ തൂക്കി അര്‍ധ സെഞ്ച്വറി.

Hardik Pandya blows kisses to Mahieka Sharma
22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം
Summary

hardik pandya scored a sensational fifty and sent kisses to his girlfriend Mahieka Sharma after thrilling the Ahmedabad crowd.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com