

കാന്‍ബറ: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമായി ഹര്‍മന്‍പ്രീത് മാറി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കളിക്കാനിറങ്ങിയാണ് ഹര്‍മന്‍പ്രീത് അപൂര്‍വ നേട്ടത്തിലെത്തിയത്.
താരത്തിന്റെ കരിയറിലെ 356ാം മത്സരമായിരുന്നു ഇത്. ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റ്‌സിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് കൗര്‍ പഴങ്കഥയാക്കിയത്. സുസി ബെയ്റ്റ്‌സ് 355 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്.
189 ടി20 പോരാട്ടങ്ങള്‍, 161 ഏകദിന പോരാട്ടങ്ങള്‍, 6 ടെസ്റ്റ് മത്സരങ്ങളാണ് ഹര്‍മന്‍പ്രീത് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ 4409 റണ്‍സും ടി20യില്‍ 3784 റണ്‍സും ടെസ്റ്റില്‍ 200 റണ്‍സും ഹര്‍മന്‍പ്രീത് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 7 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറികളും. ടി20യില്‍ 15 അര്‍ധ ശതകങ്ങളും ഒരു സെഞ്ച്വറിയും നേട്ടം. ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ച്വറി.
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വനിതാ താരങ്ങള്‍
ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ): 356 മത്സരങ്ങള്‍
സുസി ബെയ്റ്റ്‌സ് (ന്യൂസിലന്‍ഡ്): 355 മത്സരങ്ങള്‍
എല്ലിസ് പെറി (ഓസ്‌ട്രേലിയ): 350 മത്സരങ്ങള്‍
മിതാലി രാജ് (ഇന്ത്യ): 333 മത്സരങ്ങള്‍
ചര്‍ലോട് എഡ്വേര്‍ഡ്‌സ് (ഇംഗ്ലണ്ട്): 309 മത്സരങ്ങള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates