

ബർമിങ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കും തമ്മിൽ സംസാരിച്ചതിന്റെ വിഡിയോ വൈറൽ. ഇന്ത്യയുടെ ബാറ്റിങിനിടെ, മത്സരം സമനിലയിൽ അവസാനിക്കുമെന്നു ബ്രൂക്ക് പറയുന്നതും ഗിൽ അതിനു നൽകിയ മറുപടിയുമാണ് വിഡിയോയിൽ. സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതാണ് ഇരുവരുടേയും സംഭാഷണം.
ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടി ഗിൽ ഇംഗ്ലീഷ് ബൗളിങെ നിരയെ ചെറുതായൊന്നുമല്ല കുഴക്കിയത്. താരം 162 പന്തിൽ 161 റൺസെടുത്താണ് മടങ്ങിയത്. 8 സിക്സുകളും തൂക്കി. അതിനിടെയാണ് ബ്രൂക്ക് ഇന്ത്യൻ ക്യാപ്റ്റനോടു കളിയുടെ സഹാചര്യം സംസാരിച്ചത്. ഈ ഘട്ടത്തിൽ ഇന്ത്യയുടെ മൊത്തം ലീഡ് 450നടുത്ത് എത്തിയിരുന്നു.
'450ന് ഡിക്ലയർ ചെയ്യുമോ. ശുഭ്മാൻ നാളെ മഴ പെയ്യാൻ സാധ്യതയുണ്ട്. അര ദിവസമാണ് ബാക്കിയുള്ളത്. ഉച്ചയ്ക്ക് ശേഷവും മഴ പെയ്യും'- ബ്രൂക്ക് പറഞ്ഞു. 'ഞങ്ങളുടെ നിർഭാഗ്യം'- എന്നായിരുന്നു ഗില്ലിന്റെ പ്രതികരണം. 'എങ്കിൽ സമനിലയിൽ പിരിഞ്ഞു കൂടെ'- ബ്രൂക്കിന്റെ ചോദ്യം. ഇത്രയുമാണ് വിഡിയോയിലെ സംഭാഷണം.
ഇന്ത്യയുടെ ലീഡ് 600 കടന്നതിനു പിന്നാലെയാണ് ഗിൽ ഡിക്ലയർ ചെയ്തത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ടിനു മുന്നിൽ 608 റൺസെന്ന കൂറ്റൻ സ്കോർ വച്ചു. ഇന്നലെ 72 റൺസിനിടെ ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ കളിയിൽ ആധിപത്യവും സ്ഥാപിച്ചു.
India captain Shubman Gill was involved in a lighthearted banter with England batter Harry Brook on Day 4.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates