നോണ്‍ സ്‌റ്റോപ്പ് കെയ്ന്‍! ഇരട്ട ഗോളുകള്‍; കിരീടത്തിനായി ബയേണ്‍ കുതിപ്പ് തുടരുന്നു

ഫ്രാങ്ക്ഫര്‍ടിനെ 3-2നു വീഴ്ത്തി
Harry Kane goal celebration
Harry Kanex
Updated on
1 min read

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീട പോര് 8 പോയിന്റ് വ്യത്യാസത്തില്‍ വീണ്ടും നിലനിര്‍ത്തി ബയേണ്‍ മ്യൂണിക്ക്. സീസണില്‍ ഇതുവരെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെയാണ് ബയേണ്‍ കുതിക്കുന്നത്. തോല്‍വിയും സമനിലയും തുടരെ വന്ന ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ബവേറിയന്‍സ് വിജയ വഴിയിലാണ്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ലെയ്പ്‌സിഗ് സമനിലയില്‍ തളച്ചതോടെയാണ് ബയേണ്‍ പോയിന്റ് വ്യത്യാസം എട്ടാക്കി വീണ്ടുമുയര്‍ത്തിയത്. ബയേണ്‍ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ എയ്ന്റ്‌റാറ്റ് ഫ്രാങ്ക്ഫര്‍ടിന്റെ വെല്ലുവിളി അതിജീവിച്ച് 3 പോയിന്റ് ഉറപ്പിക്കുകയും ചെയ്തു. അടുത്ത പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക്- ബൊറൂസിയ ഡോര്‍ട്മുണ്ട് ുമായി ഏറ്റുമുട്ടും.

3-2നാണ് ബയേണ്‍ സ്വന്തം തട്ടകത്തില്‍ ജയിച്ചു കയറിയത്. ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഒരു ഗോള്‍ അലക്‌സാണ്ടര്‍ പാവ്‌ലോവിചിന്റെ ബൂട്ടില്‍ നിന്നാണ്. സീസണില്‍ ബുണ്ടസ് ലീഗയില്‍ മാത്രം ഹാരി കെയ്ന്‍ നേടുന്ന ഗോളുകളുടെ എണ്ണം 28 ആയി. ആദ്യ പകുതിയില്‍ ബയേണിനായിരുന്നു മുന്‍തൂക്കമെങ്കില്‍ രണ്ടാം പകുതിയില്‍ ഫ്രാങ്ക്ഫര്‍ട് തിരിച്ചു വരുന്ന കാഴ്ചയായിരുന്നു. രണ്ട് ഗോളുകള്‍ മടക്കി അവര്‍ അവസാന ഘട്ടം വരെ ബയേണിനെ അടിമുടി വിറപ്പിക്കുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയില്‍.

Harry Kane goal celebration
ഞെട്ടി, റയല്‍ മാഡ്രിഡ്! അട്ടിമറിച്ച് ഒസാസുന

കളിയുടെ 16ാം മിനിറ്റിലാണ് പാവ്‌ലോവിചിന്റെ ലോങ് ഷോട്ട് നേരെ വലയിലേക്ക് കയറിയത്. പിന്നാലെ 20ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു വന്ന പന്തിനെ ഹെഡ് ചെയ്ത് സ്റ്റാനിസിച് നല്‍കിയ പാസിനെ ബോക്‌സില്‍ നിന്ന ഹാരി കെയ്ന്‍ ഹെഡ് ചെയ്തു തന്നെ വലയിലിട്ട് ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ കളി ഫ്രാങ്ക്ഫര്‍ട് പിടിക്കുന്നതിനിടെ കെയ്ന്‍ ബയേണിനു മൂന്നാം ഗോള്‍ സമ്മാനിച്ചു. 68ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. എന്നാല്‍ 77ാം മിനിറ്റില്‍ ഫ്രാങ്ക്ഫര്‍ടിനു അനുകൂലമായി പെനാല്‍റ്റി കിട്ടി. ജൊനാതന്‍ ബുര്‍കറ്റ് പന്ത് കൃത്യം വലയിലിട്ടു. പിന്നാലെ 86ാം മിനിറ്റില്‍ അര്‍ണോഡ് കലിമുന്‍ഡൊ ഫ്രാങ്ക്ഫര്‍ടിനായി വീണ്ടും വല കുലുക്കി. പ്രതിരോധത്തില്‍ ബയേണ്‍ വരുത്തിയ പിഴവ് താരം മുതലെടുത്തു. പകരക്കാരനായി ഇറങ്ങിയ കലിമുന്‍ഡൊയുടെ വരവ് രണ്ടാം പരകുതിയില്‍ ഫ്രാങ്ക്ഫര്‍ടിന്റെ കളി കൂടുതല്‍ വേഗമുള്ളതാക്കി മാറ്റി.

Harry Kane goal celebration
20കാരന്റെ ഇരട്ട ​ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍
Summary

Harry Kane scored his third straight Bundesliga brace as Bayern Munich beat Eintracht Frankfurt 3-2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com