'കിന്‍ഡര്‍ ഗാര്‍ഡന് ശേഷം മാറ്റിയിട്ടില്ല'; ചിരിപ്പിച്ച് റിഷഭ് പന്തിന്റെ ഓട്ടോഗ്രാഫ്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ 100 ടെസ്റ്റ് തികച്ചത്
റിഷഭ് പന്ത്/ ചിത്രം: ട്വിറ്റർ
റിഷഭ് പന്ത്/ ചിത്രം: ട്വിറ്റർ
Updated on: 
1 min read

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ 100 ടെസ്റ്റ് തികച്ചത്. ഇവിടെ ഇന്ത്യന്‍ കളിക്കാരെല്ലാം ഒപ്പിട്ട ജേഴ്‌സി രഹാനെ ലിയോണിന് സമ്മാനമായി നല്‍കിയിരുന്നു. ഇതിലെ റിഷഭ് പന്തിന്റെ ഒപ്പാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. 

തന്റെ ഒപ്പിനൊപ്പം ചിരിച്ച് നില്‍ക്കുന്ന ഒരു സ്‌മൈലി കൂടി പന്ത് വരച്ചിട്ടുണ്ട്. ഓട്ടോഗ്രാഫിന് അടുത്ത് സ്‌മൈലി കൂടി വരച്ച് രസകരമാക്കിയ പന്തിന്റെ ചിന്തയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം. മറുവശത്താവട്ടെ പന്തിന്റെ കയ്യക്ഷരത്തെ ട്രോളുകയാണ് ചിലര്‍. 

കിന്‍ഡര്‍ ഗാര്‍ഡന് ശേഷം പന്ത് തന്റെ ഒപ്പ് മാറ്റിയിട്ടില്ലെന്നാണ് ആരാധകരുടെ കമന്റുകളില്‍ ഒന്ന്. പന്തിന്റെ ഒപ്പിനൊപ്പം മറ്റ് ഇന്ത്യന്‍ താരങ്ങളുടേതും ആരാധകരുടെ ശ്രദ്ധ പിടിക്കുന്നുണ്ട്. മായങ്ക് അഗര്‍വാളും തന്റെ ഓട്ടോഗ്രാഫിനൊപ്പം സ്‌മൈലി വരച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com