ഏയ് മേനോന്‍, എന്താണ് ഇത്? ചെന്നൈ ടെസ്റ്റിന് ഇടയില്‍ അമ്പയറോട് വിരാട് കോഹ്‌ലി

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്ന സമയം കോഹ് ലിയില്‍ നിന്ന് ഗ്രൗണ്ടില്‍ വെച്ച് വന്ന പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്
ചെന്നൈ ടെസ്റ്റില്‍ അമ്പയറോട് സംസാരിക്കുന്ന വിരാട് കോഹ്‌ലി/വീഡിയോ ദൃശ്യം
ചെന്നൈ ടെസ്റ്റില്‍ അമ്പയറോട് സംസാരിക്കുന്ന വിരാട് കോഹ്‌ലി/വീഡിയോ ദൃശ്യം
Updated on: 
1 min read

ചെന്നൈ: ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്ന സമയം കോഹ് ലിയില്‍ നിന്ന് ഗ്രൗണ്ടില്‍ വെച്ച് വന്ന പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അമ്പയറോട് കോഹ്‌ലി പരാതിപ്പെടുന്ന വീഡിയോയാണ് സംഭവം. 

ചെപ്പോക്കിലെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശക ബാറ്റ്‌സ്മാന്മര്‍ വിക്കറ്റിന് നടുവിലൂടെ ഓടുന്നതാണ് കോഹ് ലിയെ പ്രകോപിപ്പിച്ചത്. ഈ സമയം അമ്പയറായിരുന്നത് നിതിന്‍ മേനോന്‍. ഒയേ മേനോന്‍, പിച്ചിന് നടുവിലൂടെ ഓടി അനായാസം റണ്‍സ് എടുക്കുന്നത് കണ്ടില്ലേ എന്നാണ് അമ്പയറോട് കോഹ് ലി പറയുന്നത്. 

ഇത് എന്താണെന്നും കോഹ് ലി ചോദിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം. കളിയിലേക്ക് വരുമ്പോള്‍ 227 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്കാണ് ചെന്നൈയില്‍ ഇന്ത്യ വീണത്. ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192ന് ഓള്‍ഔട്ടായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com