ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍ രണ്ടാം റൗണ്ടില്‍

പ്രതിരോധത്തിലെ അസാമാന്യമായ കരുത്താണ് ഇന്ത്യയെ തുണച്ചത്
hockey world cup
ഹോക്കി വനിത ലോകകപ്പില്‍ ഇന്ത്യ -ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന്‌
Updated on
1 min read

ആംസ്റ്റര്‍വീന്‍: വനിത ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ഇന്ത്യ. പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്ന മത്സരത്തില്‍, പ്രതിരോധത്തിലെ അസാമാന്യമായ കരുത്താണ് ഇന്ത്യയെ തുണച്ചത്. മത്സരത്തിലുടനീളം ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, ഗോള്‍കീപ്പര്‍ ബിച്ചു ദേവിയും സവിത പൂനിയ നയിച്ച ഇന്ത്യന്‍ പ്രതിരോധനിരയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയായിരുന്നു കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. നവനീത് കൗറും ദീപികയും ചേര്‍ന്ന് ഇംഗ്ലീഷ് ഗോള്‍മുഖത്ത് നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തി. ഇംഗ്ലിഷ് ഗോള്‍കീപ്പര്‍ മാഡി പ്രിച്ചാര്‍ഡിന്റെ മികച്ച സേവുകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. തുടര്‍ച്ചയായി പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്ത് അവര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പറെ പിന്‍വലിച്ച് അധിക ഫോര്‍വേഡുകളെ ഇറക്കി കളിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു.

മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ടെസ് ഹൊവാര്‍ഡിന്റെ ശക്തമായ ഷോട്ട് ബിച്ചു ദേവി തടഞ്ഞിട്ടതതോടെ ഇന്ത്യ സമനില ഉറപ്പാക്കി. ഇതോടെ പൂള്‍ ഡിയില്‍ അഞ്ച് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ക്യാപ്റ്റന്‍ സലീമ ടെറ്റെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ അവിസ്മരണീയ പ്രകടനം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വരാനിരിക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ത്യയുടെ സെമി ഫൈനലിലേക്കുള്ള മുന്നേറ്റത്തിന് നിര്‍ണായകമാകും.

hockey world cup
ഇന്ത്യക്കും പാകിസ്ഥാനും സ്വപ്‌നം കാണാനാവാത്ത നേട്ടം; ക്രിക്കറ്റില്‍ ഓസിസിനെയും മറികടന്നു; തുടര്‍ച്ചയായ 24 വിജയവുമായി സ്‌പെയിന്‍
hockey world cup
'യൂണിവേഴ്സൽ ബോസ്' വരുന്നു; കാര്യവട്ടത്ത് കളി കാണാൻ !
hockey world cup
KCL: അംപയർമാരായി അനന്തപത്മനാഭൻ മുതൽ ടോണി ഇമ്മട്ടി വരെ; കൃത്യത ഉറപ്പാക്കാൻ ഹോക് ഐ, അടിമുടി മാറ്റം !
Summary

Hockey World Cup: Indian Women’s Team Holds England To A Draw, Stays In Race To Semis Spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com