'ഫോളോവേഴ്‌സ് കൂടിയിട്ടുണ്ടല്ലോ'; ആകാശ് ചോപ്രയ്ക്ക് പൊള്ളാര്‍ഡിന്റെ പരിഹാസം, പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

ആരാധകരും ഫോളോവേഴ്‌സും കൂടിയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായാണ് പൊള്ളാര്‍ഡ് ട്വിറ്ററില്‍ കുറിച്ചത്
കീറോണ്‍ പൊള്ളാര്‍ഡ്
കീറോണ്‍ പൊള്ളാര്‍ഡ്
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്രയെ പരിഹസിച്ച് മുംബൈ ഇന്ത്യന്‍സ് താരം പൊള്ളാര്‍ഡ്. ആരാധകരും ഫോളോവേഴ്‌സും കൂടിയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായാണ് പൊള്ളാര്‍ഡ് ട്വിറ്ററില്‍ കുറിച്ചത്. 

എന്നാല്‍ ആകാശ് ചോപ്രയെ ടാഗ് ചെയ്തുള്ള ട്വീറ്റ് പൊള്ളാര്‍ഡ് പിന്നാലെ ഡിലീറ്റ് ചെയ്തു. ഐപിഎല്‍ സീസണില്‍ പൊള്ളാര്‍ഡിന് മികവ് കാണിക്കാനായിരുന്നില്ല. ഇത് ചൂണ്ടിയാണ് പൊള്ളാര്‍ഡിന്റെ കരിയറിന്റെ അവസാനം കണ്ടതായി ആകാശ് ചോപ്ര പറഞ്ഞത്. 

എത്ര അവസരങ്ങള്‍ പൊള്ളാര്‍ഡിന് നല്‍കി കൊണ്ടിരിക്കും. റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ല. ഈ ട്രാക്കില്‍ പൊള്ളാര്‍ഡിന്റെ ബൗളിങ് ഉപകാരപ്രദമാവും. എന്നാല്‍ ബൗളിങ്ങിന് വേണ്ടിയല്ല പൊള്ളാര്‍ഡിനെ നിങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത് എന്നും ആകാശ് ചോപ്ര പറഞ്ഞിരുന്നു. 

സീസണില്‍ 11 മത്സരങ്ങളാണ് മുംബൈക്ക് വേണ്ടി പൊള്ളാര്‍ഡ് കളിച്ചത്. എന്നാല്‍ നേടാനായത് 144 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 14.40. സ്‌ട്രൈക്ക്‌റേറ്റ് 107.46. 6 കോടി രൂപയ്ക്കാണ് പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER