"ഇന്ത്യ എത്ര കാലം വിദേശ പരിശീലകരെ ആശ്രയിക്കും...?"; രാജ്യത്തെ കോച്ചിംഗ് പ്രതിഭകള്‍ അവസരങ്ങള്‍ക്കായി പോരാടുന്നു: ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷ്

ഇന്ത്യയുടെ ഹോക്കി സീനിയര്‍-ജൂനിയര്‍ ടീമുകളുടെ കോച്ചുകളെല്ലാം വിദേശികളാണ്. ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ പിന്നോട്ട് പോകുന്നത് അവിടെയാണെന്ന് ശ്രീജേഷ് എക്‌സ്പ്രസ് ഡയലോഗ്‌സില്‍ മനസ്സ് തുറന്നു
P R SREEJESH
P R SREEJESHA Sanesh/TNIE(ചിത്രം)
Edited By:
Updated on: 
1 min read

വിദേശ പരിശീലകര്‍ക്കായി ഏകദേശം ഒന്നര കോടി രൂപയാണ് ഇന്ത്യ മാസംതോറും ചിലവഴിക്കുന്നത്, ഈ പണം നമ്മുടെ പരിശീലകര്‍ക്കായി നിക്ഷേപിച്ചാല്‍ ഒരുപാട് ഇന്ത്യന്‍ ഹോക്കി പരിശീലകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് ഒളിമ്പ്യനും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനുമായ പി ആര്‍ ശ്രീജേഷ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ പരിശീലകര്‍ക്ക് ഇന്ത്യ ഒരു വലിയ വരുമാനമാര്‍ഗ്ഗമാണ്. അതേസമയം, നമ്മുടെ രാജ്യത്തെ പരിശീലക പ്രതിഭകള്‍ അവസരങ്ങള്‍ക്കായി പോരാടുന്നു. ഇന്ത്യന്‍ ഹോക്കിയില്‍ കോച്ചുമാര്‍ക്കുവേണ്ടി മാത്രം മാസം ഏകദേശം ഒന്നര കോടി രൂപ ചിലവഴിക്കുന്നുണ്ട്. ഈ പണം നമ്മുടെ കോച്ചുമാര്‍ക്കായി വിനിയോഗിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ പരിശീലകര്‍ക്ക് അതിന്റെ ഗുണം ലഭിക്കും.

P R SREEJESH
വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

ഇന്ത്യയുടെ ഹോക്കി സീനിയര്‍-ജൂനിയര്‍ ടീമുകളുടെ കോച്ചുകളെല്ലാം വിദേശികളാണ്. ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ പിന്നോട്ട് പോകുന്നത് അവിടെയാണ്. 2019 മുതല്‍ ദേശീയ ടീമിനൊപ്പമുള്ള ഏക ഇന്ത്യന്‍ കോച്ച് ശിവേന്ദ്ര സിംഗ് മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. സീനിയര്‍ പുരുഷ ഹോക്കി ടീമിലേക്ക് നമുക്ക് മൂന്നോ നാലോ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ചുമാരെ നിയമിച്ചുകൂടെ...?

P R SREEJESH
അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്

സീനിയര്‍-ജൂനിയര്‍ പുരുഷ വനിതാ ടീമുകള്‍ക്കൊന്നും നമുക്ക് ഗോള്‍ കീപ്പര്‍ കോച്ച് ഇല്ല. വിദേശ വിദഗ്ദര്‍ ഇവിടെ വരുന്നു, രണ്ടോ മൂന്നോ ആഴ്ച്ച നമ്മുടെ ഗോള്‍കീപ്പര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു, മടങ്ങുന്നു. ഇവിടെ തുടര്‍ച്ചയായ ഒരു പരിശീലനമില്ലെന്ന് ശ്രീജേഷ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ വിദേശികള്‍ക്ക് വലിയൊരു വരുമാന മാര്‍ഗ്ഗമായതിനാല്‍ ഇന്ത്യന്‍ കോച്ചുമാരുടെ വളര്‍ച്ചയെ വിദേശ ലോബി തടയുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിദേശ പരിശീലകര്‍ മികവുറ്റവര്‍ അല്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്റെ ചോദ്യം ഇതാണ്, എത്ര നാള്‍ ഇന്ത്യ വിദേശ പരിശീലകരെ ഇങ്ങനെ ആശ്രയിക്കും എന്നതാണ്...? ആ മതില്‍ എങ്ങിനെ തകര്‍ക്കാന്‍ കഴിയും...?

Summary

How long will India continue to rely on foreign coaches?", Sreejesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com