'ഞാന്‍ ഏറ്റവും മികച്ച സ്പിന്നര്‍, എന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എടുക്കു'

സെലക്ടര്‍മാരോട് അപേക്ഷിച്ച് തമിഴ്‌നാട് താരം
Tamil Nadu Star's Plea
സായ് കിഷോര്‍എക്സ്
Updated on: 
1 min read

ചെന്നൈ: തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന അപേക്ഷയുമായി തമിഴ്‌നാട് സിപിന്‍ ഓള്‍ റൗണ്ടര്‍ സായ് കിഷോര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ സായ് കിഷോര്‍ ഇക്കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരെ 4 വിക്കറ്റുകള്‍ വീഴ്ത്തി ടീമിനു ജയം സമ്മാനിച്ച് ശ്രദ്ധേയനായിരുന്നു.

കഴുത്തിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. അതിനിടെയാണ് താരം ഇന്ത്യന്‍ ടീം സെലക്ടര്‍മാരോട് ടീമിലെടുക്കാന്‍ അപേക്ഷിച്ചത്. പരിക്കിനെ തുടര്‍ന്നു താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. പിന്നാലെ താരം തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ തിരുപ്പുര്‍ തമിഴന്‍സിനായി കളിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഞാന്‍. എന്നെ ഒരു ടെസ്റ്റ് മത്സരത്തില്‍ കളിപ്പിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ അതിനൊരുക്കമാണ്. ഒരു വേവലാതിയും എനിക്കില്ല. രവീന്ദ്ര ജഡേജയുണ്ട് ടെസ്റ്റ് ടീമില്‍. അദ്ദേഹത്തിനൊപ്പം എനിക്കും പന്തെറിയാന്‍ ആഗ്രഹമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അധികം കളിച്ചിട്ടില്ല. ഇതുവരെ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാനും എനിക്കു കഴിഞ്ഞിട്ടില്ല. അതിനാല്‍ എനിക്ക് പരിചയം നേടാനും അതുപകരിക്കും. അതിനുള്ള ആത്മവിശ്വാസവും എനിക്കുണ്ട്'- സായ് കിഷോര്‍ വ്യക്തമാക്കി.

നേരത്തെ ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തില്‍ ഇന്ത്യക്കായി 3 ടി20 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 4 വിക്കറ്റുകളും 27കാരന്‍ വീഴ്ത്തിയിട്ടുണ്ട്. ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ടീമിലും സായ് കിഷോറുണ്ട്.

Tamil Nadu Star's Plea
പീഡന പരാതിയില്‍ ജയിലില്‍; മുന്‍ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ജമ്യാപേക്ഷ വീണ്ടും തള്ളി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER