

ലണ്ടൻ: താൻ ഒരു തരത്തിലും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നു വ്യക്തമാക്കി മുൻ ഫ്രാൻസ്, മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി. ആരെയും നിർബന്ധിച്ച് ശാരീരിക ബന്ധം പുലർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താരം വ്യക്തമാക്കി. ബലാത്സംഗ കേസിൽ വിചാരണയ്ക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കി.
2018, 2020 വർഷങ്ങളിൽ ഒക്ടോബർ മാസങ്ങളിൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്താണ് മെൻഡിക്കെതിരായ പരാതി. എന്നാൽ രണ്ട് ആരോപണങ്ങളും താരം വിചാരണക്കിടെ നിഷേധിച്ചു.
10,000 സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തിയെന്നു ബലാത്സംഗം ചെയ്ത ശേഷം മെൻഡി പറഞ്ഞതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടത്.
നേരത്തെ ഈ വർഷം ആദ്യം മറ്റ് രണ്ട് സ്ത്രീകളും സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പരാതിയിൽ താരത്തിനെതിരെ തെളിവില്ലെന്നു കോടതി വിധി പറഞ്ഞു. സംഭവത്തിൽ മെൻഡി നിരപരാധിയാണെന്നും കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മറ്റ് രണ്ട് സ്ത്രീകൾ പരാതി നൽകിയത്. ഇതിന്റെ വിചാരണയാണ് നടന്നത്.
2018ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു പ്രതിരോധ താരമായ മെൻഡി. 2021 മുതൽ താരം ഫുട്ബോൾ കളത്തിൽ നിന്നു വിട്ടു നിൽക്കുകയാണ്.
2017ൽ മൊണാക്കോയിൽ നിന്നാണ് മെൻഡി മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. ആറ് വർഷ കരാറിൽ ഇംഗ്ലീഷ് വമ്പൻമാരുടെ പാളയത്തിലെത്തിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചു. 75 മത്സരങ്ങൾ താരം സിറ്റിക്കായി കളിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates