

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടി ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായി നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ഐസിസിയുടെ ശാസന. അംപയറുടെ തീരുമാനത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് ശാസന.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ മത്സരത്തിലെറിഞ്ഞ പന്ത് മാറ്റി പുതിയ പന്ത് എടുക്കുന്നതുമായി ബന്ധപ്പെട്ട സംഭവമാണ് ശാസനയിലേക്ക് നയിച്ചത്. ഐസിസി കോഡ് ഓഫ് കണ്ടക്ട് ലെവല്‍ വണ്‍ നിയമം പന്ത് തെറ്റിച്ചുവെന്നു കണ്ടെത്തിയാണ് നടപടി.
ഇംഗ്ലണ്ട് ബാറ്റിങിന്റെ 61ാം ഓവറിലാണ് സംഭവം. ഈ സമയത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ഹാരി ബ്രൂക്കുമായിരുന്നു ക്രീസില്‍. നിലവില്‍ എറിയുന്ന പന്ത് മാറ്റി പുതിയ പന്ത് എടുക്കണമെന്നു ഇന്ത്യന്‍ താരം അംപയറോടു ആവശ്യപ്പെട്ടു. എന്നാല്‍ പന്തിന്റെ ആഭ്യര്‍ഥന അംപയര്‍മാര്‍ നിരസിച്ചു. ഇതില്‍ നിരാശനായി താരം പന്ത് ഗ്രൗണ്ടില്‍ വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഇതാണ് ശാസനയിലേക്ക് നയിച്ചത്.
24 മാസത്തിനിടെ പന്ത് നടത്തുന്ന ആദ്യ അച്ചടക്ക ലംഘനമാണിത്. താരം കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരു ഡി മെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്. മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ 134 റണ്‍സെടുത്ത പന്ത് രണ്ടാം ഇന്നിങ്‌സില്‍ 118 റണ്‍സും കണ്ടെത്തി.
Rishabh Pant has been handed an official reprimand for breaching Level 1 of the ICC Code of Conduct during the Headingley Test.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates