പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്! ഏകദിന ലോകകപ്പില്‍ ആദ്യം; ഐസിസിയുടെ ചരിത്ര നീക്കം

അംപയര്‍മാരും മാച്ച് ഓഫീഷ്യല്‍സും എല്ലാം വനിതകള്‍ മാത്രം
ICC Women’s Cricket World Cup 2025
ICC Women’s Cricket World Cup 2025x
Updated on
1 min read

ദുബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം തുടങ്ങാനിരിക്കെ ചരിത്ര തീരുമാനവുമായി ഐസിസി. ചരിത്രത്തിലാദ്യമായി ഏകദിന വനിതാ ലോകകപ്പില്‍ മത്സരങ്ങളെല്ലാം നിയന്ത്രിക്കുന്നതിനുള്ള മുഴുവന്‍ ചുമതലയും വനിതകള്‍ക്ക് നല്‍കാന്‍ ഐസിസി തീരുമാനം. പൂര്‍ണമായും വനിതാ അംപയര്‍മാരും വനിതാ മാച്ച് ഓഫീഷ്യല്‍സുമാരുമാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക.

ഷാന്‍ഡര്‍ ഫ്രിറ്റ്‌സ്, ട്രഡി ആന്‍ഡേഴ്‌സന്‍, ജിഎസ് ലക്ഷ്മി, മിഷേല്‍ പെരേര എന്നിവരാണ് ടൂര്‍ണമെന്റിലെ മാച്ച് റഫറിമാര്‍. 14 അംഗ അംപയറിങ് പാനലാണ് മത്സരങ്ങള്‍ കളത്തില്‍ നിയന്ത്രിക്കുക. ക്ലയര്‍ പോളോസക്, ജാക്വിലിന്‍ വില്ല്യംസ്, സു റെഡ്‌ഫെന്‍ എന്നിവര്‍ മൂന്നാം ലോകകപ്പിനാണ് അംപയര്‍മാരാകുന്നത്. ലോറ അഗെന്‍ബഗ്, കിം കോട്ടന്‍ എന്നിവര്‍ രണ്ടാം ലോകകപ്പിനാണ് മത്സരം നിയന്ത്രിക്കാനൊരുങ്ങുന്നത്.

ICC Women’s Cricket World Cup 2025
13 പന്തില്‍ നിന്ന് 4 വിക്കറ്റ്; അശ്വിനെ മറികടന്ന് കുല്‍ദീപ്, ചരിത്രനേട്ടത്തിന് അര്‍ഷ്ദീപിന് ഇനിയും കാത്തിരിക്കണം

നേരത്തെ 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, അവസാനം നടന്ന രണ്ട് ടി20 വനിതാ ലോകകപ്പ് പോരാട്ടങ്ങളിലും വനിതകള്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്. വനിതകളുടെ പ്രാതിനിധ്യം പൂര്‍ണമായി നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു തീരുമാനം പ്രഖ്യാപിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ വ്യക്തമാക്കി.

ഈ മാസം 30 മുതലാണ് വനിതാ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയര്‍. പാകിസ്ഥാന്റെ മത്സരങ്ങളാണ് ശ്രീലങ്കയില്‍ നടക്കുക. നവംബര്‍ 2 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.

ഓസ്‌ട്രേലിയയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍. രണ്ട് തവണ ഫൈനലിലെത്തിയിട്ടും ഇന്ത്യക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

ICC Women’s Cricket World Cup 2025
'അതൊരു മത്സരമല്ലേ?, നടക്കട്ടെ'; ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി
Summary

ICC Women’s Cricket World Cup 2025: A total of 14 umpires and four match referees were chosen for the 13th edition of the Women’s Cricket World Cup, hosted by India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com