

സതാംപ്ടൺ: യുകെയിലാണ് വളർന്നത് എങ്കിൽ താനിപ്പോൾ ജീവനോടെ ഉണ്ടാവുമായിരുന്നില്ലെന്ന് വിൻഡിസ് ബൗളിങ് ഇതിഹാം മൈക്കൽ ഹോൾഡിങ്. വംശിയ വിദ്വേഷത്തിലേക്ക് ചൂണ്ടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. യുവാവായിരുന്ന സമയം ഞാൻ കൂടുതൽ ഊർജസ്വലനായിരുന്നു. 1980ൽ ന്യൂസിലാൻഡിൽ ഞാൻ സ്റ്റംപ് പിഴുതെറിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട് വനിതാ താരം റെയ്ൻഫോർഡ് ബ്രെൻറ് യുകെയിൽ വളർന്നപ്പോൾ നേരിട്ട അവസ്ഥ നോക്കിയാൽ താൻ അവിടെ അതിജീവിക്കില്ലായിരുന്നു, മൈക്കൽ ഹോൾഡിങ് പറഞ്ഞു.
'ജമൈക്കയിലെ ജീവിതത്തിൽ ഞാൻ വംശീയതയുടെ ഇരയായിട്ടില്ല. ജമൈക്കയ്ക്ക് പുറത്ത് പോവുമ്പോഴെല്ലാം ഞാനത് നേരിട്ടു. ഓരോ വട്ടം അത് നേരിട്ടപ്പോഴും ഞാൻ എന്നോട് പറഞ്ഞു, ഇത് നിന്റെ ജീവിതമല്ല. ഞാൻ ഉടനെ തന്നെ വീട്ടിലേക്ക് തിരിക്കും...ഞാൻ അവിടെ ഒരു നിലപാടെടുത്തിരുന്നു എങ്കിൽ എന്റെ കരിയർ ഇത്ര നാൾ നീണ്ടു നിൽക്കില്ലായിരുന്നു'.
അവരവരുടെ അവകാശത്തിനായി വാദിച്ച കറുത്ത വർഗക്കാരെ ഇരയാക്കിയ ചരിത്രമാണുള്ളത്. ഞാൻ തുറന്ന് സംസാരിച്ചിരുന്നു എങ്കിൽ അവർ പറയും, മറ്റൊരു കറുത്ത വർഗക്കാരൻ, അവനെ കൈകാര്യം ചെയ്യൂ എന്ന്...കുഴിയിലേക്ക് അവർ തള്ളുന്ന മറ്റൊരു കറുത്ത വർഗക്കാരൻ മാത്രമായേനെ ഞാൻ അവിടെ, മൈക്കൽ ഹോൾഡിങ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates