'ഇന്ത്യക്കാര്‍ വലിയ ദേശസ്‌നേഹികള്‍, ടീം വിജയിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്'
ലാഹോര്‍: ഏഷ്യകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കാനിരിക്കെ ആരാധകര്‍ അതിരു കടക്കരുതെന്ന ഉപദേശവുമായി പാക് മുന്‍ നായകന്‍ വസിം അക്രം. ടൂര്‍ണമെന്റില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പോരാട്ടമാകും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങളെന്നും ഇതുവരെ കണ്ടതില്‍ വെച്ച് ആവേശകരമാകുമിതെന്നും അക്രം പറഞ്ഞു.
സെപ്റ്റംബര്‍ 14-ന് നടക്കുന്ന മത്സരം വളരെ ആവേശകരമായിരിക്കുമെന്നും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന ടീം വിജയികളാകുമെന്നും മുന്‍ പാക് നായകന്‍ പറഞ്ഞു. എന്നാല്‍ ആവേശം ഒരിക്കലും അതിരുകടന്നതാകരുതെന്നും ഇരുരാജ്യങ്ങളിലെയും ആരാധകരോടും വസീം അക്രം പറയുന്നുണ്ട്.
'മുന്‍ മത്സരങ്ങളെ പോലെ ഇത്തവണയും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം വളരെയധികം ആവേശം കൊള്ളിക്കുന്നതായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. എന്നാല്‍ കളിക്കാരും ആരാധകരുമെല്ലാം ഒരുപോലെ അച്ചടക്കം കാണിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, അതിരുകടന്നുള്ള പെരുമാറ്റാം ആരുടെയും ഭാഗത്തു നിന്നുണ്ടാകാന്‍ പാടില്ല. ഇന്ത്യക്കാര്‍ വലിയ ദേശസ്നേഹികളും അവരുടെ ടീം വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണെങ്കില്‍ പാകിസ്ഥാനി ആരാധകര്‍ക്കും അങ്ങനെ തന്നെയാണ്', ഇന്ത്യ സമീപകാലത്തായി മികച്ച ഫോമിലാണ്, ഫേവറേറ്റുകളായി തുടങ്ങും, എന്നാല്‍ സമ്മര്‍ദ്ദം ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന ടീം വിജയിക്കും. ഈ ഏഷ്യാ കപ്പ് ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും. ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒരു ടെസ്റ്റ് പരമ്പര കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇരു ടീമുകളിലെയും ആരാധകര്‍ക്ക് ഇത് ഒരു ചരിത്ര കാഴ്ചയായിരിക്കും,' അക്രം ടെലികോം ഏഷ്യ സ്‌പോര്‍ട്ടിനോട് പറഞ്ഞു.
If Indians Are Patriotic.. Wasim Akram wasim akrams bouncer ahead-of-mega asia cup 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

