വെറും 113ന് ഓള്‍ ഔട്ടാക്കി! ഓസീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ കൗമാരം; യൂത്ത് ഏകദിന പരമ്പര തൂത്തുവാരി

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിനു സ്വന്തമാക്കി
India whitewashed Australia
വൈഭവ് സൂര്യവംശി (IND Under-19 vs AUS Under-19)x
Updated on
1 min read

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യന്‍ കൗമാര സംഘം. മൂന്നാം പോരാട്ടത്തില്‍ 167 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ അണ്ടര്‍ 19 ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. ഓസീസ് കൗമാര സംഘത്തിന്റെ പോരാട്ടം 28.3 ഓവറില്‍ വെറും 113 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ മൂന്ന് മത്‌സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനു സ്വന്തമാക്കിയത്.

ഇന്ത്യയുടെ 14കാരൻ വിസ്മയം വൈഭവ് സൂര്യവംശി അവസാന ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും പരമ്പരയിൽ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായത് താരമാണ്. 280 റൺസാണ് താരം അടിച്ചെടുത്തത്.

4 വിക്കറ്റെടുത്ത ഖില്‍ പട്ടേല്‍, 3 വിക്കറ്റെടുത്ത ഉധവ് മോഹന്‍ എന്നിവരുടെ മിന്നും ബൗളിങാണ് അതിവേഗ ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. കനിഷ്‌ക് ചൗഹാന്‍ 2 വിക്കറ്റെടുത്തു.

India whitewashed Australia
'സന്തോഷം, അഭിമാനം, സംതൃപ്തി!'; സ്പാനിഷ് മധ്യനിര 'എന്‍ജിന്‍'; സെര്‍ജിയോ ബുസ്‌കറ്റ്‌സ് വിരമിച്ചു

ഓപ്പണര്‍ അലക്‌സ് ടര്‍ണര്‍ (32) ആണ് ടോപ് സ്‌കോറര്‍. ടോം ഹോഗന്‍ (28), ക്യാപ്റ്റന്‍ വില്‍ മലജ്‌സക് (15) എന്നിവരാണ് ഓസീസ് ടീമിനായി രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വേദാന്ത് ത്രിവേദി, രാഹുല്‍ കുമാര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. വേദാന്താണ് ടോപ് സ്‌കോററായത്. 14കാരന്‍ വൈഭവ് സൂര്യവംശി രണ്ട് സിക്‌സുകളടക്കം തൂക്കി മിന്നല്‍ തുടക്കം ടീമിനു നല്‍കിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്ക്കും കാര്യമായി തിളങ്ങാനായില്ല.

വേദാന്ത് 86 റണ്‍സെടുത്തു. രാഹുല്‍ 64 റണ്‍സും കണ്ടെത്തി. 40 റണ്‍സെടുത്ത വിഹാന്‍ മല്‍ഹോത്ര, 23 റണ്‍സെടുത്ത ഹര്‍വംശ് ഫംഗാലിയ, 11 പന്തില്‍ 20 റണ്‍സടിച്ച് പുറത്താകാതെ നിന്ന ഖില്‍ പട്ടേല്‍ എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

India whitewashed Australia
41 വര്‍ഷം മുന്‍പ് ആദ്യം, അന്ന് ജയിച്ചത് ആര്?, എത്ര തവണ ഏറ്റുമുട്ടി?; അറിയാം ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ ചരിത്രം
Summary

IND Under-19 vs AUS Under-19: India Under-19 engulfed hosts Australia to secure the three-match youth ODI series by a 3-0 margin in Brisbane. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com