​​ഗിൽ ഇല്ലെങ്കിൽ പന്ത് നയിക്കും; ദേവ്ദത്തോ, സായ് സുദർശനോ... ആരെത്തും ടീമിൽ?

​ഗില്ലിനു ഡോക്ടർമാർ നിർദ്ദേശിച്ചത് 3 ദിവസം വിശ്രമം
rishabh pant in training
rishabh pantx
Updated on
1 min read

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ കളിക്കുന്നില്ലെങ്കിൽ ആര് ക്യാപ്റ്റനാകും. ഗിൽ കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ. പന്തും പരിക്കു മാറി ഇടവേളയ്ക്ക് ശേഷമാണ് ഒന്നാം ടെസ്റ്റിനിറങ്ങിയത്.

ബാറ്റിങിൽ ശ്രദ്ധ കിട്ടാതെ വിഷമിച്ച പന്തിന് ക്യാപ്റ്റൻ സ്ഥാനം ഭാരമാകുമോ എന്നു കണ്ടറിയാം. ​ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നയിച്ചത് പന്തായിരുന്നു. ഒന്നാം ടെസ്റ്റിൽ പന്തിന്റെ മൈതനത്തെ ചില തീരുമാനങ്ങൾ ഇന്ത്യയുടെ തോൽവിക്കു കാരണമായെന്നു പല മുൻ താരങ്ങളും വിമർശനമുന്നയിച്ചിരുന്നു.

ഒന്നാം ടെസ്റ്റിനിടെ ബാറ്റിങിനിറങ്ങി 3 പന്തുകള്‍ നേരിട്ട് ​ഗിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പിന്നാലെ ക്യാപ്റ്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്ത ​ഗിൽ നിലവിൽ നിരീക്ഷത്തിൽ തന്നെയാണ്. കഴുത്തു വേദന അസഹ്യമായതോടെയാണ് താരം 3 പന്തുകള്‍ നേരിട്ട് 4 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായത്. മൂന്ന് ദിവസമാണ് ​ഗില്ലിനു വിശ്രമം നിർദ്ദേശിച്ചിരിക്കുന്നത്.

ഒന്നാം ടെറ്റിൽ‌ ഇന്ത്യൻ ഇന്നിങ്സിന്റെ 35ാം ഓവറിൽ സിമോൺ ഹാമറിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ ​ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. ഫിസിയോ വന്നു പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ​ഗിൽ മൈതാനം വിട്ടു. പിന്നീട് താരം ബാറ്റിങിനെത്തിയതുമില്ല.

rishabh pant in training
ഇംഗ്ലീഷ് ക്രിക്കറ്റിന് ചരമക്കുറിപ്പ്... കുഞ്ഞു മണ്‍ ചെപ്പിലൊളിപ്പിച്ച 'ചാര' ചരിത്രത്തിന്റെ അടരുകള്‍

ഗിൽ കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ശക്തിയും ചോദ്യ ചിഹ്നത്തിലാകും. ആദ്യ ടെസ്റ്റിൽ ​ഗില്ലിനു ബാറ്റ് ചെയ്യാൻ സാധിക്കാതെ വന്നതോടെ പ്രോട്ടീസിനു ഇന്ത്യയുടെ 9 വിക്കറ്റുകൾ വീഴ്ത്തിയാൽ തന്നെ വിജയിക്കാമെന്ന നിലയായിരുന്നു.

ബാറ്റിങ് ഓർഡറിൽ ​ഗിൽ നാലാമതാണ്. സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവരിലൊരാൾക്ക് അവസരം കിട്ടിയേക്കും. ഓൾ റൗണ്ടർ നിതീഷ് കുമാറിനേയും ചിലപ്പോൾ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും.

ആദ്യ ടെസ്റ്റിൽ നാല് സ്പിന്നർമാരെ കുത്തിനിറച്ചാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ ഒരു സ്പെഷലിസ്റ്റ് ബാറ്ററുടെ അഭാവമാണ് ഇന്ത്യയ്ക്കുണ്ടായത്. പരിക്കേറ്റ് ​ഗിൽ പുറത്തായതും കണക്കുകൂട്ടൽ തെറ്റിക്കുന്നതായി. ഈ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാ​ഗ്രത ടീമിനുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

rishabh pant in training
സ്ലോവാക്യന്‍ നെഞ്ചത്ത് ജര്‍മന്‍ 'ആറാട്ട്'! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു
Summary

rishabh pant's on-field decisions as a key factor in India's Eden Test defeat. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com