സ്മൃതി 80, ഷെഫാലി 79, റിച്ചയുടെ കാമിയോ വെടിക്കെട്ടും! ഗ്രീന്‍ഫീല്‍ഡില്‍ റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍
Smriti Mandhana, Shafali Verma batting
ഷെഫാലി വർമ, സ്മൃതി മന്ധാന IND Women vs SL Women x
Updated on
1 min read

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കന്‍ വനിതകള്‍ക്ക് മുന്നില്‍ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ. നാലാം ടി20യില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 221 റണ്‍സ്. രാജ്യാന്തര വനിതാ ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടോട്ടലെന്ന റെക്കോര്‍ഡും ഈ സ്‌കോര്‍ സ്വന്തമാക്കി. ടോസ് നേടി ശ്രീലങ്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ചമരി അട്ടപ്പട്ടുവിന്റെ തീരുമാനം തെറ്റായിരുന്നുവെന്നു ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും തെളിയിച്ചു. ഇരുവരും ഒന്നാം വിക്കറ്റില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 162 റണ്‍സ്. സ്മൃതിയും ഷെഫാലിയും അര്‍ധ സെഞ്ച്വറികള്‍ തികച്ചാണ് കളം വിട്ടത്.

തുടരെ രണ്ടാം പോരാട്ടത്തിലാണ് ഷെഫാലി അര്‍ധ സെഞ്ച്വറി കുറിക്കുന്നത്. താരം 46 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സെടുത്തു. സ്മൃതി 48 പന്തില്‍ 11 ഫോറും 3 സിക്‌സും സഹിതം 80 റണ്‍സും അടിച്ചെടുത്തു.

പിന്നീടെത്തിയ റിച്ച ഘോഷിന്റെ കാമിയോ ഇന്നിങ്‌സാണ് സ്‌കോര്‍ 200 കടത്തിയത്. താരം 16 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 40 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10 പന്തില്‍ 16 റണ്‍സും അടിച്ച് സ്‌കോര്‍ 221ല്‍ എത്തിച്ചു. ക്യാപ്റ്റന്‍ ഓരോ സിക്‌സും ഫോറും പറത്തി.

2024ല്‍ വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരെ ഉയര്‍ത്തിയ 4 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന ടോട്ടലിന്റെ റെക്കോര്‍ഡാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ തിരുത്തിയത്. ഇത് നാലാം തവണയാണ് ഇന്ത്യ ടി20യില്‍ 200നു മുകളില്‍ സ്‌കോറുയര്‍ത്തുന്നത്.

Summary

IND Women vs SL Women: Smriti Mandhana and Shafali Verma laid the platform after which's Richa Ghosh whirlwind cameo in the death overs powered India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com