53 റണ്‍സിനിടെ വീണത് 5 വിക്കറ്റുകള്‍; പൊരുതിക്കയറി ദക്ഷിണാഫ്രിക്ക; ഇന്ത്യ എയ്ക്ക് വിജയ ലക്ഷ്യം 286 റണ്‍സ്

മധ്യനിരയും വാലറ്റവും പൊരുതി
Ishan Kishan with Harshit Rana and Nitish Kumar Reddy
India A vs South Africa Ax
Updated on
1 min read

രാജ്‌കോട്ട്: ഇന്ത്യ എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിന പോരാട്ടത്തില്‍ 286 റണ്‍സ് വിജയ ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്ക എ ടീം. ടോസ് നേടി പ്രോട്ടീസ് എ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക 16 റണ്‍സിനിടെ നാല് വിക്കറ്റും 53 റണ്‍സിനിടെ 5 വിക്കറ്റും നഷ്ടമായി വന്‍ തകര്‍ച്ച മുന്നില്‍ കണ്ടതായിരുന്നു. എന്നാല്‍ മധ്യനിരയും വാലറ്റവും ചേര്‍ന്നു ടീമിനു പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു.

Ishan Kishan with Harshit Rana and Nitish Kumar Reddy
ക്യാപ്റ്റനാക്കണം! സഞ്ജു ‍'ഡീലിൽ' ജഡേജയുടെ 'ഡിമാൻഡ്'

90 റണ്‍സെടുത്ത ഡെലാനോ പോട്‌ഗെയ്റ്ററാണ് ടോപ് സ്‌കോറര്‍. ആറാമനായി എത്തിയ ഡിയാന്‍ ഫോറസ്റ്റര്‍ (77), 59 റണ്‍സെടുത്ത ബോന്‍ ഫോര്‍ട്യുന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിനെ 285ല്‍ എത്തിച്ചത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Ishan Kishan with Harshit Rana and Nitish Kumar Reddy
പരിശീലനത്തിനിടെ കുഴഞ്ഞുവീണു; ബ്രസീല്‍ താരം ഓസ്‌ക്കാര്‍ ആശുപത്രിയില്‍
Summary

India A vs South Africa A: Delano Potgieter, Dian Forrester and Bjorn Fortuin slammed half-centuries to lift South Africa A to 285/9 against India A.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com