

ഒമാന്‍: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍. ഒമാനിലെ അല്‍ അമരാത് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് മത്സരം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ ആധികാരികമായ വിജയം നേടിയാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്.
നേപ്പാളിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വരവ് അറിയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 128 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു ഇന്ത്യ. മത്സരത്തില്‍ ഇഷാന്‍ സൂദ്, അര്‍ജുന്‍ രാജ്പുത് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് 70 റണ്‍സും ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചാന്ദാനി 53 റണ്‍സും നേടി.
മറുഭാഗത്ത് പാകിസ്ഥാനായി മുഹമ്മദ് സയ്യാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അലി റാസ, റിസ്‌വാനുള്ള, ഹസ്‌നൈന്‍ അബ്ബാസ് ദാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. യുഎഇ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.
അവസാനമായി 2026ലെ അണ്ടര്‍ ലോകകപ്പിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് 58 റണ്‍സിന് വിജയം ഇന്ത്യയ്ക്കായിരുന്നു. 252 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാനെ 194 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates