ഇന്ത്യക്ക് ബാറ്റിങ്, ജയിച്ചാല്‍ പരമ്പര; സമനില തേടി ന്യൂസിലന്‍ഡ്

ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുത്തു
IND VS NZ
IND VS NZ
Updated on: 
1 min read

മൗണ്ട് മാംഗനൂയി: കഴിഞ്ഞ മത്സരത്തിലെ നാണംകെട്ട തോല്‍വിയ്ക്ക് പകരം വീട്ടണം, പരമ്പര സ്വന്തമാക്കണം... അണ്ടര്‍ 19 ഏഷ്യാ കപ്പ് വിജയം ആഘോഷിക്കുന്ന ജൂനിയേഴ്‌സിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കണം. വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 244 റണ്‍സിന്റെ നാണം കെട്ട തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇന്നത്തെ അവസാന മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ പരമ്പര നേടാം. 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ക്ക് പകരം മുഹമ്മദ് സിറാജും അരങ്ങേറ്റക്കാരന്‍ യാഷ് താക്കൂറും ടീമില്‍ ഇടം നേടി.

ന്യൂസിലന്‍ഡില്‍ മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍ എന്നിവര്‍ക്ക് പകരം ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌സര്‍ എന്നിവര്‍ കളിക്കുന്നു. കഴിഞ്ഞ 7 വര്‍ഷമായി സ്വന്തം മണ്ണില്‍ ഏകദിന പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് സംരക്ഷിക്കാനും കൂടിയാണ് ന്യൂസിലന്‍ഡിന്റെ പോരാട്ടം. 2019ല്‍ ഇന്ത്യയോടായിരുന്നു കിവീസ് അവസാനമായി സ്വന്തം മണ്ണില്‍ പരാജയമറിഞ്ഞത്.

Summary

india bat first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER