ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി

Gerhard Erasmus' bowling
ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ ബൗളിങ്
Updated on
1 min read

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയന്‍ നായകന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ സ്പിന്‍ ബൗളിങ്ങിനെ ഇന്ത്യ നന്നായി നേരിട്ടോ? ഇന്ത്യക്കെതിെരായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ താരം അമ്പരപ്പിച്ചു. മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്റ്റംപിന് തൊട്ടുപിന്നില്‍ നിന്നെറിയുന്ന താരത്തിന്റെ പന്തുകള്‍ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാടുപെട്ടുവെന്നു വേണം മനസിലാക്കാന്‍.

Gerhard Erasmus' bowling
'രാജാവിന് ഇഷ്ടപ്പെട്ടില്ല, രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തു'; സച്ചിന്റെ പോസ്റ്റില്‍ വിവാദം

ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ പാക് സ്പിന്നര്‍ ഉസ്മാന്‍ താരിഖും സാമാനമായ വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ശൈലിയുമായി ഇറാസ്മസിന്റെ ആക്ഷനുള്ള സാമ്യമാണ് ഇതിന് കാരണം. മത്സരശേഷമുള്ള ഇഷാര്‍ കിഷന്റെ പ്രതികരിച്ച ഉസ്മനെ നേരിടാന്‍ ഞങ്ങള്‍ തയാറാണെന്നും പന്ത് നോക്കി കളിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ടി20 പരമാവധി റണ്‍സ് അടിക്കുകയാണ് ലക്ഷ്യം.

ഉസ്മാനെ നേരിടുന്നതില്‍ പ്രത്യേകം തയ്യാറെടുക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ കുറച്ച് വിഡിയോകള്‍ മാത്രമേ കാണുന്നുള്ളൂ, ഏത് തരത്തിലുള്ള ബൗളിങ്ങാണെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കും. കുറച്ച് പന്തുകള്‍ ബുദ്ധിട്ടമുട്ടിച്ചേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയിലും വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള്‍ക്ക് സിക്‌സും ഫോറും അടിക്കാന്‍ കഴിയുമെന്നും, ആ സമയം എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് പ്രധാനമെന്നും ഇഷാന്‍ കിഷന്‍' 'പറഞ്ഞു.

Summary

Stumped by Erasmus, India brace for another unconventional spin threat against Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Argentina football team| FIFA World Cup 2026
mbappe
ronaldo
Erling Haaland fitness and diet
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com