ഈഡനിൽ ഇന്ത്യയെ മഴ ചതിക്കുമോ?, ആശങ്കയിൽ ആരാധകർ

ഇന്നത്തെ മത്സരത്തിൽ മഴ പെയ്താൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോകും. ഇന്ന് വിൻഡീസിനെ പരാജയപെടുത്തിയാൽ നാലു പോയിന്‍റോടെ ഇന്ത്യക്ക് സെമി ഫൈനലിൽ എത്താം.
eden gardens stadium
India Face West Indies in Must Win Super 8 Match as Rain Threat Fades in Kolkatafile
Updated on
1 min read

കൊൽക്കത്ത: ടി20 ലോകകപ്പിലെ അവസാന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ സിംബാബ്‌വെയ്ക്കെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

eden gardens stadium
യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി

എന്നാൽ, ഇന്നത്തെ മത്സരത്തിൽ മഴ പെയ്താൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോകും. ഇന്ന് വിൻഡീസിനെ പരാജയപെടുത്തിയാൽ നാലു പോയിന്‍റോടെ ഇന്ത്യക്ക് സെമി ഫൈനലിൽ എത്താം. മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊൽക്കത്തയിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയില്ലെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

eden gardens stadium
രഞ്ജി ട്രോഫിയിലെ സൂപ്പർ താരം ദേശിയ ടീമിലേക്ക്?, പിന്തുണച്ച് ഗാംഗുലി

ഇന്നത്തെ 25-28 ഡിഗ്രി സെൽഷ്യസ് അയിരിക്കും ഈഡൻ ഗാർഡൻസിലെ അന്തരീക്ഷ താപനില. ഹ്യുമിഡിറ്റി 70 ശതമാനത്തിന് മുകളിലായിരിക്കും. രാത്രിയില്‍ മഞ്ഞുവീഴ്ച ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ടോസ് നിർണായകമാണ്. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് ചെയ്യാൻ ആണ് സാധ്യത.

Summary

India Face West Indies in Must Win Super 8 Match as Rain Threat Fades in Kolkata.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com