വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇന്ത്യന്‍ ഹോക്കി താരത്തിനെതിരെ പോക്‌സോ കേസ്

2021ലെ അര്‍ജുന അവാര്‍ഡ് ജേതാവായ വരുണ്‍ കുമാര്‍ വിവാഹവാഗ്ദാനം നല്‍കി തന്നെ പതിനേഴാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
വരുണ്‍ കുമാര്‍
വരുണ്‍ കുമാര്‍ എക്‌സ്‌
Updated on: 
1 min read

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ബംഗളൂരു സ്വദേശിനിയാണ് പരാതിക്കാരി. 2019ല്‍ സാമൂഹിക മാധ്യമം വഴിയാണ് വരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും ഇതിന് പിന്നാലെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു.

2021ലെ അര്‍ജുന അവാര്‍ഡ് ജേതാവായ വരുണ്‍ വിവാഹവാഗ്ദാനം നല്‍കി തന്നെ പതിനേഴാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. 2019ല്‍ പരിചയപ്പെട്ടതിന് പിന്നാലെ അത്താഴം കഴിക്കാനായി ജയാനഗറിലേക്ക് കൊണ്ടുപോയി അവിടെ വച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ബംഗളൂരുവില്‍ കോച്ചിങ് ക്യാമ്പിനെത്തുമ്പോള്‍ വരുണ്‍ കുമാറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നെന്നും യുവതി പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വരുണ്‍ കുമാര്‍ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്.

2017ല്‍ അരങ്ങേറ്റം കുറിച്ച വരുണ്‍ പഞ്ചാബ് വാരിയേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. ഫെബ്രുവരി 10 ന് ആരംഭിക്കാനിരിക്കുന്ന ഹോക്കി പ്രോ ലീഗിനുള്ള ഇന്ത്യയുടെ 24 അംഗ ടീമില്‍ വരുണ്‍ കുമാറുമുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ സ്പെയിനിനെ നേരിടും. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യ രണ്ട് തവണ ഏറ്റുമുട്ടും.

വരുണ്‍ കുമാര്‍
സച്ചിന്‍ദാസും ഉദയ് സഹറാനും രക്ഷകരായി; അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ ഫൈനലില്‍; ഇത് അഞ്ചാം തവണ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com