'പാകിസ്ഥാന് 90കളില്‍ സംഭവിച്ച തെറ്റാണ് ഇന്ത്യ ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്'; പാക് മുന്‍ ക്യാപ്റ്റന്റെ മുന്നറിയിപ്പ്

തൊണ്ണൂറുകളില്‍ പാകിസ്ഥാന് സംഭവിച്ച തെറ്റാണ് ഇപ്പോള്‍ ഇന്ത്യ ആവര്‍ത്തിക്കുന്നതെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്
വിരാട് കോഹ്‌ലി, ഋഷഭ് പന്ത്,രോഹിത്/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി, ഋഷഭ് പന്ത്,രോഹിത്/ഫോട്ടോ: എഎഫ്പി
Updated on
1 min read

ലാഹോര്‍: തൊണ്ണൂറുകളില്‍ പാകിസ്ഥാന് സംഭവിച്ച തെറ്റാണ് ഇപ്പോള്‍ ഇന്ത്യ ആവര്‍ത്തിക്കുന്നതെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. ക്യാപ്റ്റന്‍സിയില്‍ തുടരെ ഉണ്ടാവുന്ന മാറ്റങ്ങള്‍ ചൂണ്ടിയാണ് റാഷിദ് ലത്തീഫിന്റെ പ്രതികരണം. 

ബാക്ക് അപ്പിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ പോയ വര്‍ഷം ഏഴ് ബാക്ക് അപ്പ് ക്യാപ്റ്റന്മാരെയാണ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഞാന്‍ ഇങ്ങനെയൊന്ന് കാണുന്നത്. വിരാട് കോഹ് ലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ബുമ്ര...1990കളില്‍ പാകിസ്ഥാന് സംഭവിച്ച അതേ പിഴവാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്, ലത്തീഫ് പറയുന്നു. 

ഗാംഗുലി, ധോനി, കോഹ് ലി എന്നിവരെ പോലെ ക്യാപ്റ്റനെയാണ് ഇന്ത്യക്ക് വേണ്ടത്

ഒരു ഉറപ്പുള്ള ഓപ്പണറെ കണ്ടെത്താന്‍ അവര്‍ക്കായിട്ടില്ല. മധ്യനിരയിലും സ്ഥിരതയില്ല. അവര്‍ക്ക് പുതിയൊരു ക്യാപ്റ്റനെ മാത്രമാണ് വേണ്ടത്. ഒരു ക്യാപ്റ്റനും സ്ഥിരതയില്ല. കെ എല്‍ രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍. രോഹിത്തിനും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്നു. കോഹ് ലി മാനസികമായി ഫിറ്റ് അല്ല. ഇത് അവര്‍ ചിന്തിക്കേണ്ട വിഷയമാണ്. സൗരവ് ഗാംഗുലി, ധോനി, വിരാട് കോഹ് ലി എന്നിവരെ പോലെ ഒരു ക്യാപ്റ്റനെയാണ് ഇന്ത്യക്ക് വേണ്ടത്, റാഷിദ് ലത്തീഫ് ചൂണ്ടിക്കാണിച്ചു. 

വിരാട് കോഹ് ലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ബുമ്ര എന്നിവരാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്ന് പോയത്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ട്വന്റി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ സിംബാബ്‌വെയിലേക്കാണ് ഇന്ത്യ പോകുന്നത്. ഇവിടെ ധവാനാണ് ഇന്ത്യയെ നയിക്കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com