സ്പിന്നർമാരായി അശ്വിനും ജഡേജയും; പേസിന് മൂന്ന് പേർ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനെ പ്രഖ്യാപിച്ചു

സ്പിന്നർമാരായി അശ്വിനും ജഡേജയും; പേസിന് മൂന്ന് പേർ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനെ പ്രഖ്യാപിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലണ്ടന്‍: നാളെ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ബൗളര്‍മാരെ അണിനിരത്തിയാണ് ഇന്ത്യ പോരിനിറങ്ങുന്നത്. 

ജഡേജയും അശ്വിനുമാണ് സ്പിന്നര്‍മാര്‍. ജസ്പ്രിത് ബുമ്‌റ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍. 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരുന്ന ഹനുമ വിഹാരിയെ തഴഞ്ഞു. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. 

പ്ലെയിങ് ഇലവന്‍- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്‌റ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി. 

നാളെ മുതല്‍ ഈ മാസം 22 വരെ സതാംപ്ടനിലാണ് കലാശപ്പോരാട്ടം. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com