ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ)

പാക് ടീമിന്റെ തുറുപ്പുചീട്ട് ഉസ്മാൻ താരിഖ് ആകുമെന്നാണ് പാക് ക്യാപ്റ്റൻ തന്നെ പറയുന്നത്. എന്നാൽ താരിഖിന് നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് സൂര്യകുമാർ യാദവും വ്യക്തമാക്കിയിട്ടുണ്ട്.
Suryakumar Yadav
India ready for Usman Tariq test, says Suryakumar Yadav Special arrangement
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് പാക് ബൗളർ ഉസ്മാൻ താരിഖിന്റെ പ്രകടനമാണ്. പ്രത്യേക രീതിയിലുള്ള താരിഖിന്റെ ബൗളിങ് ഇന്ത്യൻ ബാറ്റർമാരെ കുഴപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാക് ടീമിന്റെ തുറുപ്പുചീട്ട് ഉസ്മാൻ താരിഖ് ആകുമെന്നാണ് പാക് ക്യാപ്റ്റൻ തന്നെ പറയുന്നത്. എന്നാൽ താരിഖിന് നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് സൂര്യകുമാർ യാദവും വ്യക്തമാക്കിയിട്ടുണ്ട്.

Suryakumar Yadav
എതിരാളികളെ ഭയമില്ല, സമ്മർദ്ദം മനസിലുണ്ട്; ടീം തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് സൂര്യകുമാർ യാദവ്

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന സെക്ഷനുകളിൽ താരിഖിന്റെ പന്തുകളെ നേരിടാൻ ഇന്ത്യൻ താരങ്ങൾ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് താരിഖിന്റെ അതെ ആക്ഷനിൽ നെറ്റ്സിൽ ബൗൾ ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താരിഖ് ബൗൾ ചെയ്യാൻ എത്തുമ്പോൾ റൺ അപ്പിന് ശേഷം പെട്ടന്ന് ആക്ഷൻ ഒരു നിമിഷത്തേക്ക് നിർത്താറുണ്ട്. ഇത് ബാറ്റർമാരെ ആശയകുഴപ്പത്തിലാക്കും. ഇതേ രീതിയിലാണ് സൂര്യകുമാർ യാദവ് ഇന്ത്യൻ താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞു നൽകിയത്.

Suryakumar Yadav
ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ്

''അദ്ദേഹത്തിന്റെ ബൗളിങ് പ്രാധാന്യത്തോടെയാണ് കാണുന്നത്. താരത്തിന്റെ ആക്ഷൻ വ്യത്യസ്തമാണ്. പക്ഷേ ഉസ്മാന്റെ ബൗളിങ്ങിന് മുൻപിൽ ഞങ്ങൾ തകരില്ല. അദ്ദേഹത്തിന്റെ ബൗളിങ് നേരിടാൻ ഞങ്ങൾ ആകാംക്ഷയിലാണ്'' എന്നാണ് പാകിസ്ഥാൻ സ്പിന്നർ ഉസ്മാനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്.

Summary

India brace for Usman Tariq challenge as Suryakumar Yadav leads special prep ahead of Pakistan clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com