

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. പിതാവിന്റെ മരണത്തെത്തുടർന്ന് ടീം വിട്ട റിങ്കു സിങ് മടങ്ങിയെത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെ തന്നെ കളത്തിലിറക്കാനാണ് സാധ്യത.
ടോപ് ഓർഡറിൽ അഴിച്ചുപണി വന്നില്ലെങ്കിൽ സഞ്ജു സാംസൺ തന്നെ ഓപ്പണർ ആയി തുടരും. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിൽ ഉള്‍പ്പെടുത്തിയത്. അതിൽ മാറ്റം വരുത്താൻ സാധ്യതയില്ല. ബാറ്റർമാർക്കും സ്പിൻ ബൗളേഴ്‌സിനും ഒരു പോലെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ഈഡൻ ഗാർഡൻസ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത് എന്നാണ് പിച്ച് ക്യൂറേറ്റർ പറയുന്നത്. ഇരു ടീമിലെയും താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ സിംബാബ്‌വെയ്ക്കെതിരെ മികച്ച വിജയം നേടി സെമി സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസുമായി ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ എത്താം. ഇന്ത്യ ഇന്ന് ജയിച്ചാൽ മാർച്ച് 5-ന് മുംബൈയിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ആണ് നേരിടേണ്ടി വരിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates