ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ഏഷ്യ കപ്പിൽ മുത്തമിടാൻ ഇന്ത്യൻ പെൺപട; സിങ്കപ്പുരിനെ 1-9ന് തകർത്ത് സെമിയില്‍

സെമിയില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി
Published on

മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ സെമിയില്‍. പൂള്‍ എ യിലെ അവസാന മത്സരത്തില്‍ സിങ്കപ്പുരിനെ തോൽപിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയൽ ഇടം നേടിയത്. ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്കാണ് ഇന്ത്യ സിങ്കപ്പുരിനെ തോൽപ്പിച്ചത്. സെമിയില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി. 

ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ഹാട്രിക്ക് നേടിയപ്പോള്‍ മോണിക്ക, ജ്യോതി എന്നിവര്‍ രണ്ട് ഗോളുകൾ വീതം നേടി. വന്ദന കടാരിയ, മരിയാന കുജുര്‍ എന്നിവർ ഓരോ ​ഗോൾ നേടി. സിങ്കപ്പുരിനായി ലി മിന്‍ തോ ആണ് ​ഗോൾ നേടിയത്. 

ഏഷ്യ കപ്പ് സെമി ഫൈനല്‍ പ്രവേശനത്തോടെ 2022 എഫ്ഐഎച്ച് വനിതാ ഹോക്കി ലോകകപ്പിലേക്കും ഇന്ത്യ യോ​ഗ്യത നേടി. സ്‌പെയിനിലും നെതര്‍ലന്‍ഡ്‌സിലുമായാണ് ലോകകപ്പ് നടക്കുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com