2 വര്‍ഷമായി ടി20 പരമ്പരയില്‍ തോല്‍വി അറിയാത്ത ഇന്ത്യ, 6 വര്‍ഷമായി ഇന്ത്യക്കെതിരെ ടി20 പരമ്പര ജയമില്ലാതെ ഇംഗ്ലണ്ട്; ഇന്ന് ഫൈനല്‍ 

ടി20 ലോക കപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ പരമ്പര ജയം ഇരു ടീമുകളുടേയും ആത്മവിശ്വാസത്തെ സ്വാധീനിക്കും
വിരാട് കോഹ്‌ലി, മോര്‍ഗന്‍/ഫോട്ടോ: പിടിഐ
വിരാട് കോഹ്‌ലി, മോര്‍ഗന്‍/ഫോട്ടോ: പിടിഐ
Updated on
1 min read

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര വിജയിയെ ഇന്നറിയാം. പരമ്പരയിലെ അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ 2-2ന് നില്‍ക്കുകയാണ് ഇരു കൂട്ടരും. ടി20 ലോക കപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ പരമ്പര ജയം ഇരു ടീമുകളുടേയും ആത്മവിശ്വാസത്തെ സ്വാധീനിക്കും. 

തുടരെ നാല് കളിയില്‍ പരാജയപ്പെട്ട കെ എല്‍ രാഹുലിനെ നിര്‍ണായകമായ അഞ്ചാമത്തെ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇഷാന്‍ കിഷനെ മാറ്റി നിര്‍ത്തിയായിരുന്നു നാലാം ടി20യില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഇറക്കിയത്. അര്‍ധ ശതകം നേടി മികവ് കാണിച്ച സൂര്യകുമാറിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. 

രാഹുലിന് പകരം രോഹിത്തിനൊപ്പം ഇഷന്‍ കിഷന്‍ ഓപ്പണിങ്ങില്‍ ഇറങ്ങുക എന്ന സാധ്യതയാണ് ടീമിന്റെ മുന്‍പിലുള്ളത്. കോഹ് ലി നാലാമത് തന്നെ ഇറങ്ങിയേക്കും. 2019 ഫെബ്രിവരിക്ക് ശേഷം ടി20 പരമ്പരയില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ പോക്ക്. 

2014ന് ശേഷം ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരെ ടി20 പരമ്പര ജയിക്കാനായിട്ടില്ല. ഇംഗ്ലണ്ടിന് എതിരെ 8 ടി20 പരമ്പരകളില്‍ തോല്‍വി അറിയാതെ മുന്‍പോട്ട് പോവുകയാണ് ഇന്ത്യ. എന്നാല്‍ മോര്‍ഗന്റെ ഇംഗ്ലണ്ട് വിദേശത്ത് കഴിഞ്ഞ 5 ടി20 പരമ്പരകളില്‍ തോല്‍വി അറിഞ്ഞിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com