പെർത്തിൽ പോര് തുടങ്ങുന്നു; ടോസ് ഓസ്‌ട്രേലിയയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അര്‍ഷ്ദീപ് സിങ് പ്ലെയിങ് ഇലവനില്‍
Mitchell Marsh tosses. Shubman Gill is nearby.
മിച്ചൽ മാർഷ്, ശുഭ്മാൻ ​ഗിൽ, India vs Australiax
Updated on
1 min read

പെര്‍ത്ത്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് ഓസ്‌ട്രേലിയക്ക്. അവര്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇടവേളയ്ക്കു ശേഷം ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അന്താരാഷ്ട്ര പോരിനായി കളത്തിലിറങ്ങുന്ന എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ്.

പ്ലെയിങ് ഇലവനില്‍ മൂന്ന് ഓള്‍ റൗണ്ടര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഇടം പിടിച്ചത്. പേസര്‍മാരായി ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരുണ്ട്. കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.

ടെസ്റ്റ് ക്യാപ്റ്റന്‍സിക്കു പിന്നാലെ ഇന്ത്യയുടെ ഏകദിന നായകനായുള്ള ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റത്തിനും പെര്‍ത്ത് സാക്ഷിയാകും. ചാംപ്യന്‍സ് ട്രോഫിയില്‍ അപരാജിതരായി കിരീടം നേടിയ ശേഷമാണ് രോഹിത് ശര്‍മയില്‍ നിന്നു ഗില്‍ ഇന്ത്യയുടെ ഏകദിന നായക പദവി ഏറ്റെടുക്കുന്നത്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരേയും തിരഞ്ഞെടുത്തിരുന്നു.

Mitchell Marsh tosses. Shubman Gill is nearby.
ഇടവേളയ്ക്ക് വിരാമം, രോഹിതും കോഹ്‌ലിയും ക്രീസിലേക്ക്...! നയിക്കാൻ 'ക്യാപ്റ്റൻ ​ഗിൽ'

പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. മുന്‍ നായകന്‍മാര്‍ കൂടിയായ രോഹിതും കോഹ്‌ലിയും ഇല്ലാത്ത ടീം ഇന്ത്യയുടെ ടെസ്റ്റ്, ടി20 മത്സരങ്ങളാണ് ആരാധകര്‍ കുറച്ചു കാലമായി കണ്ടത്. ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടത്തിനായി ഫൈനലില്‍ ഇറങ്ങിയ ശേഷം ഇരുവരും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. അതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പോരാട്ടം കൂടിയാണിത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

Mitchell Marsh tosses. Shubman Gill is nearby.
5 മിനിറ്റിനിടെ ഹാളണ്ടിന്റെ ഡബിള്‍, എവര്‍ട്ടനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി; ചെല്‍സിക്കും ജയം
Summary

India vs Australia: Australia captain Mitchell Marsh wins toss, opts to field vs India in Perth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com