

ന്യൂഡൽഹി: ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിൽ രണ്ടാം ദിനം ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്‌മായി. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍ എന്നിവര്‍ നഥാന്‍ ലിയോണിനു മുന്നില്‍ വീണതോടെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 88ന് നാല് എന്ന നിലയിലാണ് ഇന്ത്യ.
സ്‌കോർ 46 റൺസ് നിൽക്കെ കെ എൽ രാഹുൽ 17 റൺസിൽ എൽബിയിൽ പുറത്തായി. തുടർന്ന് 32 റൺസെടുത്ത് ക്യാപറ്റൻ രോഹിത് ശർമയും പൂജ്യത്തിന് ചേതേശ്വർ പൂജാരയും പുറത്തായി.
ഇന്നലെ ഒന്നാം ഇന്നിങ്‌സിൽ 263 റൺസെടുത്ത് പുറത്തായ ഓസീസിനെതിരെ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങുമ്പോൾ വിക്കറ്റ് നഷ്‌ടമില്ലാതെ 21 റൺസ് എന്ന നിലയിലായിരുന്നു. നാല് വിക്കറ്റുകൾ നേടിയ പേസർ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകൾ വീതം പങ്കുവച്ച സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുമാണ് ഓസീസിനെ ആദ്യ ദിനം എറിഞ്ഞിട്ടത്. ഓപ്പണർ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്കോംബ്, ക്യാപ്റ്റൻ പാറ്റ് കമിൻസ് എന്നിവരുടെ ബാറ്റിങ്ങാണ് ഓസിട്രേലിയയ്‌ക്ക് തുണയായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 78.4 ഓവറിൽ 263 റൺസെടുത്ത് ഓൾഔട്ട് ആയി. 125 പന്തിൽ 81 റൺസെടുത്ത ഉസ്മാൻ ഖവാജ ആണ് ടോപ് സ്റ്റോറർ. 168 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഓസീസിനെ ഹാൻഡ്‌കോംബ്-കമ്മിൻസ് കൂട്ടുകെട്ടാണ് വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. 15 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്തടുത്ത പന്തുകളിൽ മാർനസ് ലബുഷെയ്നിനെയും സ്റ്റീവൻ സ്മിത്തിനെയും പുറത്താക്കി അശ്വിൻ കംഗാരുക്കളെ ഞെട്ടിച്ചു.
ലബുഷെയ്ൻ 18 റൺസെടുത്തപ്പോൾ സ്മിത്ത് റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്. ട്രാവിസ് ഹെഡ് 12 റൺസെടുത്ത് പുറത്തായി. ഷമിക്കാണ് വിക്കറ്റ്. വിക്കറ്റ് കീപ്പർ അലക്സ് കാരിയെയും അശ്വിൻ പുറത്താക്കി. ഓസീസ് ടോപ് സ്‌കോറർ ഖവാജയെ രവീന്ദ്ര ജഡേജ രാഹുലിന്റെ കൈകളിലെത്തിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates