

കട്ടക്ക്: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. നാഗ്പുരിലാണ് ആദ്യ ഏകദിനം. ഇന്ത്യ ടി20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ട് ഏകദിനത്തില്‍ തിരിച്ചടിക്കാനാണ് കോപ്പുകൂട്ടുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. രണ്ടാം പോരാട്ടം കട്ടക്കിലും മൂന്നാം പോരാട്ടം അഹമ്മദാബാദിലും അരങ്ങേറും. നാളെ ഉച്ചയ്ക്ക് 1.30 മുതലാണ് പോരാട്ടം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെയോ ഹോട്ട് സ്റ്റാറിലോ ലൈവ് കാണാം.
വരുണ്‍ ചക്രവര്‍ത്തി ടീമില്‍
ടി20 പരമ്പരയില്‍ മിന്നും ബൗളിങുമായി കളം വാണ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. കരിയറില്‍ ആദ്യമായാണ് താരത്തിനു ഏകദിന ടീമിലേക്ക് വിളി വരുന്നത്. ടീമിലെ അഞ്ചാം സ്പിന്നറാണ് വരുണ്‍. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. സാഹചര്യമനുസരിച്ചായിരിക്കും ഇവരുടെ പ്ലെയിങ് ഇലവനിലേക്കുള്ള വരവ്.
റണ്ണൊഴുകും?
നാഗ്പുരിലെ പിച്ച് വലിയ സ്‌കോറുകള്‍ പിറന്ന മത്സരങ്ങള്‍ ഏറെ അരങ്ങേറിയ മണ്ണാണ്. ഇതുവരെയായി ഈ പിച്ചില്‍ 9 ഏകദിന മത്സരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 288 ആണ് ആവറേജ് സ്‌കോര്‍. 354 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2009ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയാണ് ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇതേ വര്‍ഷം തന്നെ ഈ പിച്ചില്‍ ഇന്ത്യ 351 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുകയും ചെയ്തിട്ടുണ്ട്.
സമീപ കാലത്ത് ഏകദിനത്തില്‍ ഇന്ത്യ പിന്നാക്കം പോയിട്ടുണ്ട്. മികവിലേക്ക് തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. ക്യാപ്റ്റൻ രോഹിത് ശർമ, സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി എന്നിവര്‍ കടുത്ത പരിശീലനത്തിലാണ്. മിന്നും മടങ്ങി വരവാണ് ഇരു താരങ്ങളും ലക്ഷ്യമിടുന്നത്. രോഹിതിനും കോഹ്‌ലിക്കും ചാംപ്യൻസ് ട്രോഫിക്കു മുൻപ് ഫോം വീണ്ടെടുക്കാനുള്ള സുവർണാവസരമാണ് മൂന്ന് മത്സരങ്ങൾ.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
ഇംഗ്ലണ്ട് സാധ്യതാ ഇലവന്‍: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ബെന്‍ ഡുക്കറ്റ്, ഫില്‍ സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്, ലിയാം ലിവിങ്‌സ്റ്റന്‍, ജാമി ഓവര്‍ട്ടന്‍, ബ്രയ്ഡന്‍ കര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
