Joe Root survives an LBW
റിപ്ലേ ദൃശ്യംഎക്സ്

അക്ഷറിനും രാഹുലിനും ഉറപ്പില്ല, രോഹിത് ഡിആർഎസ് എടുത്തതുമില്ല; ശരിക്കും ഔട്ട്! 'രക്ഷപ്പെട്ട' റൂട്ട് 69 അടിച്ചു

റിവ്യൂവിന് എടുക്കാത്തത് തിരിച്ചടിയായി
Published on

കട്ടക്ക്: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ജോ റൂട്ടിനെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ അവസരം കിട്ടിയിട്ടും കളഞ്ഞു കുളിച്ച് ഇന്ത്യൻ താരങ്ങൾ. ഡിആർഎസ് എടുക്കാൻ മടിച്ചതാണ് വിനയായി മാറിയത്. അക്ഷർ പട്ടേൽ എറിഞ്ഞ 25ാം ഓവറിലാണ് സംഭവം. അക്ഷർ എറിഞ്ഞ രണ്ടാം പന്ത് സ്വീപ് ചെയ്യാനുള്ള റൂട്ടിന്റെ നീക്കം പിഴച്ചു. താരത്തിന്റെ പാഡിലാണ് പന്ത് തട്ടിയത്. ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തു. എന്നാൽ അംപയർ ക്രിസ് ബ്രൗൺ ഔട്ട് വിളിച്ചില്ല.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഡിആർഎസിനു പോകാൻ ഒരുങ്ങി. പന്തെറിഞ്ഞ അക്ഷറിനോടും വിക്കറ്റ് കെഎൽ രാഹുലിനോടും രോഹിത് ചോദിച്ചെങ്കിലും ഇരുവർക്കും ഔട്ടാണോ എന്ന കാര്യത്തിൽ ഉറപ്പുണ്ടായില്ല. പിന്നാലെ ഡിആർഎസ് വേണ്ടെന്നു നായകനും തീരുമാനിച്ചു.

എന്നാൽ റീപ്ലേയിൽ റൂട്ട് ഔട്ടാണെന്നു തെളിഞ്ഞു. ഡിആർഎസ് എടുത്തിരുന്നെങ്കിൽ റൂട്ട് പുറത്തു പോകുമായിരുന്നു. ഇതോടെ ഇന്ത്യൻ താരങ്ങൾ നിരാശയിലായി.

ജീവൻ തിരിച്ചു കിട്ടി റൂട്ടാണ് ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോററായത്. താരം 72 പന്തിൽ 69 റൺസെടുത്തു. ആറ് ഫോറുകൾ സഹിതമായിരുന്നു അർധ സെഞ്ച്വറി. പിന്നീട് രവീന്ദ്ര ജഡേജയുടെ പന്തിൽ വിരാട് കോഹ്‍ലിക്ക് ക്യാച്ച് നൽകിയാണ് റൂട്ട് പുറത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com