'ഇറാസ്മസേ... അവിടെ പോയി പന്തെറിയു'; 'ചൊടിപ്പിച്ച്' അംപയര്‍, 'ഡെഡ് ബോള്‍' തര്‍ക്കം

ഇന്ത്യ- നമീബിയ പോരിനിടെ നാടകീയ സംഭവങ്ങള്‍
T20 World Cup Erasmus' bowling led to controversy
തർക്കത്തിലേക്ക് നയിച്ച ഇറാസ്മസിന്റെ ബൗളിങ് T20 World Cup
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയും നമീബിയയും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തിനിടെ നാടകീയ സംഭവങ്ങള്‍. ഇന്ത്യയുടെ ബാറ്റിങിന്റെ എട്ടാം ഓവറില്‍ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസും അംപയറും തമ്മില്‍ ചൂടേറിയ വാഗ്വാദം അരങ്ങേറി. ഇറാസ്മസ് എറിഞ്ഞ പന്ത് അംപയര്‍ ഡെഡ് ബോള്‍ വിളിച്ചതാണ് നമീബിയ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. പന്ത് മാറ്റി എറിയാൻ അംപയർ നമീബിയ ക്യാപ്റ്റനോട് പറയുകയും ചെയ്തു.

തിലക് വര്‍മയായിരുന്നു ഈ സംഭവം നടക്കുമ്പോള്‍ ക്രീസില്‍. താരത്തിനെതിരെ ഇറാസ്മസ് ക്രീസിനും സ്റ്റംപിനും പിന്നില്‍ നിന്നു പന്ത് റലീസ് ചെയ്തതോടെയാണ് അംപയര്‍ ഈ പന്ത് അനുവദിക്കാതിരുന്നത്. ഇതോടെയാണ് ഇറാസ്മസ് അംപയറുമായി തര്‍ക്കിച്ചത്.

T20 World Cup Erasmus' bowling led to controversy
4 റണ്‍സിനിടെ നിലംപൊത്തി 5 വിക്കറ്റുകള്‍! തീപ്പൊരി ഇഷാന്‍, ഹര്‍ദികിന്റെ അര്‍ധ സെഞ്ച്വറി; നമീബിയ ഇന്ത്യയെ 'ഒതുക്കി'

ഇഷാന്‍ കിഷന്റേയും ഹര്‍ദിക് പാണ്ഡ്യയുടേയും അര്‍ധ സെഞ്ച്വറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് സ്വന്തമാക്കിയത്. മികച്ച സ്‌കോറിലേക്ക് നീങ്ങിയ ഇന്ത്യയെ ഒതുക്കുന്നതില്‍ മുന്നില്‍ നിന്നതും ഇറാസ്മസാണ്.

താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് ഇറാസ്മസാണ്.

T20 World Cup Erasmus' bowling led to controversy
6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന്‍ മടങ്ങി
Summary

India vs Namibia: A dramatic moment briefly stole the spotlight during India’s T20 World Cup 2026 Group A clash against Namibia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com