സര്‍ഫറാസിന് കന്നി സെഞ്ച്വറി, അര്‍ധ സെഞ്ച്വറിയുമായി പന്ത്, നില ഭദ്രമാക്കുന്നതിനിടെ വില്ലനായി വീണ്ടും മഴ

ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ
India vs New Zealand Sarfaras scores maiden century, Pant with half-century, rain again
സര്‍ഫറസ് ഖാന്‍, ഋഷഭ് പന്ത്
Updated on
1 min read

ബംഗളൂരു: ന്യൂസിലന്‍ഡിനെതരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ നിലഭദ്രമാക്കി ഇന്ത്യ. നാലാം ദിനമായ ഇന്ന് മത്സരം തുടങ്ങി തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി സര്‍ഫറാസ് ഖാന്‍. 154 പന്തില്‍ യാരം 125 റണ്‍സ് നേടിയ സര്‍ഫറാസും 56 പന്തില്‍ 53 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. മഴയെ തുടര്‍ന്ന് മത്സരം വീണ്ടും തടസപ്പെട്ടപ്പോള്‍ 344 ന് 3 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 12 റണ്‍സ് ലീഡാണ് ഇന്ത്യക്കുള്ളത്.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി തികച്ചു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്. സര്‍ഫറാസ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി അതിവേഗത്തില്‍ മുന്നേറുകയാണ് പന്ത്. ഇതുവരും ചേര്‍ന്ന് 20 ഓവറില്‍ 100 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്സിന് ഒരു വിക്കറ്റുണ്ട്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇതുവരെ 135 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 15 ഫോറും നേടിയിട്ടുണ്ട്. സര്‍ഫറാസിന് പുറമെ വിരാട് കോഹ് ലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ചുറി കരുത്തില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com