ഫഖര്‍ സമാനെ അക്ഷര്‍ മടക്കി; നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി ഇന്ത്യ

പാകിസ്ഥാന്‍ 3 വിക്കറ്റുകള്‍ നഷ്ടം
Tilak Verma catches and dismisses Fakhar Zaman
ഫഖർ സമാനെ ക്യാച്ചെടുത്ത് പുറത്താക്കുന്ന തിലക് വർമ (India vs Pakistan)x
Updated on
1 min read

ദുബായ്: ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാന്റെ നിര്‍ണായക താരം ഫഖര്‍ സമാനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ച് അക്ഷര്‍ പട്ടേല്‍. അക്ഷറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഫഖറിനെ തിലക് വര്‍മ ക്യച്ചെടുത്തു. താരം 15 പന്തില്‍ 3 ഫോറുകള്‍ സഹിതം 17 റണ്‍സുമായി മടങ്ങി.

പാകിസ്ഥാൻ 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിൽ.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തുടക്കം തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഓപ്പണര്‍ സയം ആയൂബിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. പിന്നാലെ രണ്ടാം ഓവറില്‍ മുഹമ്മദ് ഹാരിസിനെ ജസ്പ്രിത് ബുംറയും പുറത്താക്കി.

Tilak Verma catches and dismisses Fakhar Zaman
ചരിത്രമെഴുതി മീനാക്ഷി ഹൂഡയും; ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

ഹര്‍ദിക് എറിഞ്ഞ ആദ്യ പന്ത് വൈഡായി. തൊട്ടടുത്ത പന്തില്‍ ബാറ്റ് വച്ച സയം അയൂബിനെ ജസ്പ്രിത് ബുംറ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. പിന്നാലെയാണ് മുഹമ്മദ് ഹാരിസിന്റെ മടക്കി. ബുംറയുടെ പന്തില്‍ ഹര്‍ദ്ദികിനു ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. താരം 3 റണ്‍സ് മാത്രമാണ് എടുത്തത്.

ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇറങ്ങിയ ഇലവനെ തന്നെ നിലനിര്‍ത്തി. പാകിസ്ഥാനും ആദ്യ മത്സരത്തില്‍ അണിനിരന്ന ഇലവന്‍ തന്നെ.

Tilak Verma catches and dismisses Fakhar Zaman
ബ്രിട്ടീഷ് ബോക്‌സിങ് ഇതിഹാസം; റിക്കി ഹട്ടനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Summary

India vs Pakistan, Asia Cup 2025: India have ensured a brilliant start to this match as Hardik Pandya dismissed Pakistan opener Saim Ayub on the very first ball of the innings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com