പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യന്‍ തുടക്കം! 2 പേരെ തുടരെ മടക്കി

സയം അയൂബിനെ ഹര്‍ദ്ദികും മുഹമ്മദ് ഹാരിസിനെ ബുറയും പുറത്താക്കി
Hardik Pandya celebrates his wicket with his teammates
India vs Pakistanx
Updated on
1 min read

ദുബായ്: ഏഷ്യാ കപ്പ് ടി20യില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തുടക്കം തന്നെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യ. ഓപ്പണര്‍ സയം ആയൂബിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. പിന്നാലെ രണ്ടാം ഓവറില്‍ മുഹമ്മദ് ഹാരിസിനെ ജസ്പ്രിത് ബുംറയും പുറത്താക്കി.

പാകിസ്ഥാൻ നിലവിൽ 4 ഓവറിൽ 2 വിക്കറ്റിന് 26 റൺസെന്ന നിലയിൽ.

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ഹര്‍ദിക് എറിഞ്ഞ ആദ്യ പന്ത് വൈഡായി. തൊട്ടടുത്ത പന്തില്‍ ബാറ്റ് വച്ച സയം അയൂബിനെ ജസ്പ്രിത് ബുംറ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. പിന്നാലെയാണ് മുഹമ്മദ് ഹാരിസിന്റെ മടക്കി. ബുംറയുടെ പന്തില്‍ ഹര്‍ദ്ദികിനു ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. താരം 3 റണ്‍സ് മാത്രമാണ് എടുത്തത്.

Hardik Pandya celebrates his wicket with his teammates
ചരിത്രമെഴുതി മീനാക്ഷി ഹൂഡയും; ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇറങ്ങിയ ഇലവനെ തന്നെ നിലനിര്‍ത്തി. പാകിസ്ഥാനും ആദ്യ മത്സരത്തില്‍ അണിനിരന്ന ഇലവന്‍ തന്നെ.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പോരാട്ടം.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ.

Hardik Pandya celebrates his wicket with his teammates
പോര് തുടങ്ങുന്നു! ടോസ് പാകിസ്ഥാന്, ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും
Summary

India vs Pakistan, Asia Cup 2025: Dubai is all set for the big rivalry clash between India and Pakistan, as the two sides gear up for their second clash in the Asia Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com