വീണ്ടും കുല്‍ദീപ് മാജിക്ക്! ഫര്‍ഹാന്റെ ചെറുത്തു നില്‍പ്പും അവസാനിച്ചു

പാകിസ്ഥാന് 100 എത്തും മുന്‍പ് 8 വിക്കറ്റുകള്‍ നഷ്ടം
Fellow players congratulate Kuldeep
India vs Pakistanx
Updated on
2 min read

ദുബായ്: ഏഷ്യാ കപ്പ് ടി20യില്‍ ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തി ഇന്ത്യയുടെ പേസ്, സ്പിന്‍ വൈവിധ്യങ്ങളെ ചെറുത്തു നിന്ന സാഹിബ്‌സാദ ഫര്‍ഹന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ച് കുല്‍ദീപ് യാദവ്. പോരാട്ടത്തിലെ തന്റെ മൂന്നാം വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ഫര്‍ഹാന്‍ 3 സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സുമായി മടങ്ങി. ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കു പിടി നല്‍കിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. പിന്നാലെ ഫ​ഹീം അഷ്റഫിനെ വരുൺ ചക്രവർത്തി വിക്കറ്റിനു മുന്നിൽ കുരുക്കി. താരം 11 റൺസുമായി പുറത്തായി. 98 റണ്‍സ് ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന് നഷ്ടമായത് 8 വിക്കറ്റുകള്‍.

തുടക്കത്തില്‍ 6 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി ഞെട്ടിയ അവര്‍ പിന്നീട് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പന്തുകള്‍ നേരിടാനാകാതെ പാക് നിര പരുങ്ങി. 10 ഓവര്‍ പിന്നിട്ടപ്പോള്‍ 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് 64ല്‍ എത്തിയപ്പോള്‍ 5, 6 വിക്കറ്റുകള്‍ നഷ്ടമായി.

നിര്‍ണായക താരം ഫഖര്‍ സമാനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് അക്ഷര്‍ പട്ടേലാണ്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്നു രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് ഫഖറിന്റെ മടക്കം. അക്ഷറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഫഖറിനെ തിലക് വര്‍മ ക്യച്ചെടുത്തു. താരം 15 പന്തില്‍ 3 ഫോറുകള്‍ സഹിതം 17 റണ്‍സുമായി മടങ്ങി.

തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും പുറത്തായി. 12 പന്തുകള്‍ ചെറുത്തു നിന്ന പാക് ക്യാപ്റ്റന്‍ വെറും 3 റണ്‍സുമായി പുറത്ത്. ഇത്തണയും അക്ഷറിന്റെ പ്രഹരമായിരുന്നു. താരത്തിന്റെ പന്തില്‍ ആഘയെ അഭിഷേക് ശര്‍മ പിടികൂടുകയായിരുന്നു.

Fellow players congratulate Kuldeep
ബ്രിട്ടീഷ് ബോക്‌സിങ് ഇതിഹാസം; റിക്കി ഹട്ടനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പിന്നീടാണ് കുല്‍ദീപിന്റെ മികവ്. താരം ഹസന്‍ നവാസിനേയും (5), പിന്നാലെ മുഹമ്മദ് നവാസിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തുടക്കം തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഓപ്പണര്‍ സയം ആയൂബിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. പിന്നാലെ രണ്ടാം ഓവറില്‍ മുഹമ്മദ് ഹാരിസിനെ ജസ്പ്രിത് ബുംറയും പുറത്താക്കി.

ഹര്‍ദിക് എറിഞ്ഞ ആദ്യ പന്ത് വൈഡായി. തൊട്ടടുത്ത പന്തില്‍ ബാറ്റ് വച്ച സയം അയൂബിനെ ജസ്പ്രിത് ബുംറ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. പിന്നാലെയാണ് മുഹമ്മദ് ഹാരിസിന്റെ മടക്കി. ബുംറയുടെ പന്തില്‍ ഹര്‍ദ്ദികിനു ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. താരം 3 റണ്‍സ് മാത്രമാണ് എടുത്തത്.

Fellow players congratulate Kuldeep
സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍! 6 മലയാളി താരങ്ങളും
Summary

India vs Pakistan, Asia Cup 2025: Kuldeep Yadav has continued to run through Pakistan batting as he dismissed a well-set Sahibzada Farhan for 40 (44).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com