ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ?

നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച 11 പേർ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
Suryakumar Yadav
India vs Pakistan blockbuster in Colombo as teams ring changes amid rain threat@icc
Updated on
1 min read

കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഇന്ന് കൊളംബോയില്‍ നടക്കും.  ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച ഒരു മത്സരം തന്നെ കാണികൾക്ക് പ്രതീക്ഷിക്കാം. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനം മാത്രമാണ് രസംകൊല്ലിയായി നിൽക്കുന്നത്.

Suryakumar Yadav
പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ?

നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച 11 പേർ ആയിരിക്കില്ല നാളത്തെ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ യാദവ് അറിയിച്ചിട്ടുണ്ട്.

ഇതോടെ ഓപ്പണർ റോളിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും. ഏഷ്യ കപ്പ് 2025 ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് കൊളംബോയിലും അത് തുടരുമെന്നാണ് ടീമിന്റെ വിലയിരുത്തൽ.

Suryakumar Yadav
പാക് പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക രണ്ട് മാറ്റങ്ങളുമായി; കുല്‍ദീപിന് പകരം ആരെ ഒഴിവാക്കും?

സ്പിൻ ബൗളർമാർക്ക് അനുയോജ്യമായ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു കൂട്ടം മികച്ച ബൗളർമാരെ കൊണ്ടാണ് പാകിസ്ഥാൻ കളിക്കാനിറങ്ങുക. ഇന്ത്യൻ ബൗളിങ് ലൈൻ അപ്പ് കൂടുതൽ ശക്തമാക്കാൻ മൂന്നാമത് ഒരു സ്പിന്നറെ കൂടെ ഉൾപ്പെടുത്തും. കുല്‍ദീപ് യാദവിനാകും ടീമിൽ ഇടം ലഭിക്കുക എന്നാണ് റിപ്പോർട്ട്. മത്സരം വൈകിട്ട് ഏഴ് മണിക്ക് ആണ് മത്സരം.

Summary

India vs Pakistan blockbuster in Colombo as teams ring changes amid rain threat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com