ഇന്ത്യ- പാക് സെമി പോരാട്ടം നടക്കുമോ?, സാധ്യതകൾ ഇങ്ങനെയാണ്

ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനൽ യോഗ്യത നേടാം. ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ നെറ്റ് റൺ റേറ്റിൽ വലിയ മാറ്റം വരുത്താം.
India vs Pakistan
India vs Pakistan Semi-Final Possible If Both Teams Win Big in Final Super 8 MatchesPTI
Updated on
1 min read

മുംബൈ: ടി20 ലോകകപ്പ് 2026ലെ സെമി ഫൈനൽ ഉറപ്പിക്കാനായുള്ള നിർണായക മത്സരങ്ങളാണ് ഇനി നടക്കാൻ ഇരിക്കുന്നത്. നിലവിൽ ഗ്രൂപ്പ്–1ൽ നിന്ന് ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ്–2ൽ നിന്ന് ഇംഗ്ലണ്ടും മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യ,വെസ്റ്റ് ഇൻഡീസ്,പാകിസ്ഥാൻ,ന്യൂസിലൻഡ് ടീമുകൾ സെമിയിലേക്ക് പ്രവേശിക്കാനുള്ള വക്കിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ഫലമാകും ഇവരിൽ ആര് സെമിയിലെത്തുക എന്ന് തീരുമാനിക്കുക.

India vs Pakistan
'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ)

ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനൽ യോഗ്യത നേടാം. ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ നെറ്റ് റൺ റേറ്റിൽ വലിയ മാറ്റം വരുത്താം. അതിലൂടെ ന്യൂസിലൻഡിനെ മറികടന്നു പാകിസ്ഥാന് സെമിയിലും പ്രവേശിക്കാം. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിക്കുകയോ. ചേസിങ് ആണെങ്കില്‍ 13.1 ഓവറില്‍ മത്സരം അവസാനിപ്പിക്കുകയോ ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ കഴിയൂ.

India vs Pakistan
ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം

പക്ഷെ ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ - പാക് പോരാട്ടമാണ്. ഗ്രൂപ്പ് 1 ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരും ആണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്. സിംബാബ്‌വേ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ വെസ്റ്റ് ഇൻഡീസിനെയും വലിയ മാർജിനിൽ തോൽപ്പിച്ചാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യ ഗ്രൂപ്പ്–1ൽ ഒന്നാമതെത്തും.

ശ്രീലങ്കയെ വൻ മാർജിനിൽ പരാജയപെടുത്തിയാൽ പാകിസ്ഥാൻ ഗ്രൂപ്പ്–2ൽ രണ്ടാം സ്ഥാനത്ത് എത്തും. ഇതോടെ ആദ്യ സെമിയിൽ ഇന്ത്യയും പാകിസ്ഥാനുമാകും ഏറ്റുമുട്ടുക. അങ്ങനെ സംഭവിച്ചാൽ ഐസിസിയുടെ തീരുമാനപ്രകാരം മത്സരം ശ്രീലങ്കയിലാകും നടക്കുക.

Summary

India vs Pakistan Semi-Final Possible If Both Teams Win Big in Final Super 8 Matches.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com