കേവലം മണിക്കൂറുകള്‍; ആവേശം ടിക്കറ്റ് വില്‍പ്പനയിലും; ഇന്ത്യ- പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ കിട്ടാനില്ല!

കേവലം മണിക്കൂറുകള്‍; ആവേശം ടിക്കറ്റ് വില്‍പ്പനയിലും; ഇന്ത്യ- പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ കിട്ടാനില്ല!
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ദുബായ്: ക്രിക്കറ്റ് ആരാധകരെ എന്നും ത്രില്ലടിപ്പിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കഴിഞ്ഞ കുറച്ച് കാലമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ വരാറുള്ളത്. 2021ലെ ടി20 ലോകകപ്പ് പോരാട്ടത്തിലാണ് ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് വേദിയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ കീഴടക്കുകുയും ചെയ്തു. 

ഈ വര്‍ഷം അരങ്ങേറാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ വീണ്ടും ഒരു ഇന്ത്യ- പാക് ത്രില്ലര്‍ പോരാണ് ആരാധകരെ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിച്ചിരുന്നു. 

ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യ- പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു. വെറും അഞ്ച് മണിക്കൂറിനുള്ളിലാണ് ഈ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 6.30നാണ് ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 11.30 ആകുമ്പോഴേയ്ക്കും ഇന്ത്യ- പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരുന്നു. 

ഈ വര്‍ഷം ഓക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. മത്സരത്തിന്റെ 60,000 ടിക്കറ്റുകള്‍ ഒറ്റയടിക്ക് തന്നെ വിറ്റു തീര്‍ന്നതായി ഓസ്‌ട്രേലിയന്‍ പത്രങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്കുള്ള മത്സരത്തിന്റെ ടിക്കറ്റുകള്‍ തീര്‍ന്നതായി ഐസിസി ട്വീറ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com