താരങ്ങള്‍ ഉടക്കി, ആരാധകരും... ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി, ക്ഷമ പറഞ്ഞ് സംഘാടകർ

ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യ- പാക് മത്സരമാണ് ഉപേക്ഷിച്ചത്
India vs Pakistan WCL match
India vs Pakistan WCL matchx
Updated on
1 min read

എഡ്ജ്ബാസ്റ്റണ്‍: വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു ഇന്ത്യയുടെ ഇതിഹാസ താരങ്ങളും പാകിസ്ഥാന്‍ ഇതിഹാസ താരങ്ങളും തമ്മിലുള്ള വിരമിച്ചവരുടെ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി. ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് (വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ്, ഡബ്ല്യുസിഎല്‍) ടൂര്‍ണമെന്റിലെ ഇന്ത്യ- പാക് മത്സരമാണ് ഉപേക്ഷിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത് ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. വലിയ പ്രതിഷേധവും ഉയര്‍ന്നു. പിന്നാലെ സംഘാടകര്‍ ക്ഷമാപണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ആരാധകരുടെ വികാരത്തെ മുറിപ്പെടുത്തിയതിനു ക്ഷമാപണം നടത്തുന്നതായി സംഘാടകര്‍ വ്യക്തമാക്കി.

'ഞങ്ങള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ആരാധകര്‍ക്കു നല്ലതും സന്തോഷകരവുമായ നിമിഷങ്ങള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. ഈ വര്‍ഷം പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തകളും അടുത്തിടെ അരങ്ങേറിയ ഇന്ത്യ- പാകിസ്ഥാന്‍ വോളിബോള്‍ പോരാട്ടവും കണ്ടപ്പോഴാണ് ക്രിക്കറ്റ് പോരുമായി പോകാമെന്നു ഞങ്ങള്‍ തീരുമാനിച്ചത്.'

India vs Pakistan WCL match
ലോർഡ്സ് ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; പരമ്പരയിൽ സമനില പിടിച്ച് ഇം​ഗ്ലണ്ട്

'എന്നാല്‍ ആരാധകരില്‍ പലര്‍ക്കും മത്സരം നടത്തുന്നതിനോടു കടുത്ത എതിര്‍പ്പുള്ളതായി മനസിലാക്കുന്നു. മാത്രമല്ല ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലും മത്സരം നടത്തുന്നതിനോടു യോജിപ്പില്ലെന്നും ഞങ്ങള്‍ മനസിലാക്കുന്നു. മനഃപൂര്‍വമല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു'- സംഘാടകര്‍ വ്യക്തമാക്കി.

സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, ഓപ്പണര്‍ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, യൂസുഫ് പഠാന്‍ അടക്കമുള്ള താരങ്ങള്‍ മത്സരത്തിനിറങ്ങാന്‍ വിസമ്മതിച്ചു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകളുമായി നിലകൊണ്ട മുന്‍ പാക് നായകന്‍ ഷാഹീദ് അഫ്രീദി ഇതിഹാസ പോരാട്ടത്തില്‍ കളിക്കുന്നതാണ് ആരാധകരും താരങ്ങളും പ്രധാനമായി ഉയര്‍ത്തുന്ന പ്രശ്‌നം.

ഈ മാസം 18 മുതലാണ് ഡബ്ല്യുസിഎല്‍ പോരാട്ടം ആരംഭിച്ചത്. പാകിസ്ഥാന്‍ ചാംപ്യന്‍സും ഇംഗ്ലണ്ട് ചാംപ്യന്‍സും തമ്മിലായിരുന്നു ആദ്യ പോരാട്ടം.

India vs Pakistan WCL match
ആഭ്യന്തര ക്രിക്കറ്റ്; പേസര്‍ മുഹമ്മദ് ഷമി ബംഗാള്‍ ടീമില്‍
Summary

India vs Pakistan WCL match: India vs Pakistan fixture in the World Championship of Legends has been cancelled after widespread outrage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com