

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ആദ്യമായി ക്രിക്കറ്റ് മൈതാനത്ത് വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് പോരാട്ടത്തിലാണ് ഇന്ത്യ- പാക് പോരാട്ടം. ഈ മാസം 20നാണ് ഇന്ത്യ- പാക് ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്.
മുന്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇരു ഭാഗത്തും അണിനിരക്കുന്നുണ്ട്. യുവരാജ് സിങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും.
യൂനിസ് ഖാനാണ് പാക് ടീം ക്യാപ്റ്റന്‍. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ പാക് ടീമിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ഷാഹിദ് അഫ്രീദിയും പാക് ടീമിലുണ്ട്. പാക് മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരേയും താരം മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വലിയ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് പോരാട്ടം എന്നതും ശ്രദ്ധേയം.
ഈ മാസം 18 മുതലാണ് പോരാട്ടം. ഓഗസ്റ്റ് രണ്ടിനാണ് ഫൈനല്‍. ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ചാംപ്യന്‍സ് ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്.
India vs Pakistan are set to meet for the first time since Operation Sindoor. The teams, which include several veterans from both countries, are set to face off in the World Championship of Legends.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates