അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ക്യാപ്റ്റന്‍ ഹോപ്പിന്റെ സെഞ്ച്വറിയും ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡിന്റെയും തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിങ്ങുമാണ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
 Shai Hope
Shai Hope
Author:
Updated on: 
1 min read

ഹൈദരബാദ്: ഇന്ത്യക്കെതിരായ നാലാം ടി20യില്‍ വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 247ണ്‍സ് നേടി. ക്യാപ്റ്റന്‍ ഹോപ്പിന്റെ സെഞ്ച്വറിയും ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡിന്റെയും തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിങ്ങുമാണ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നായകന്റെ തീരുമാനം കാറ്റില്‍പ്പറത്തുന്ന രീതിയിലായിരുന്നു വിന്‍ഡീസ് വെടിക്കെട്ട്. ഹോപിനൊപ്പം ഓപ്പണ്‍ ചെയ്ത ആന്‍ഡ്രൂവ് 21 റണ്‍സിന് പുറത്തായെങ്കിലും പിന്നീട് എത്തിയ ഹെറ്റ്‌മെയര്‍ തകര്‍ത്തടിച്ചു. 12 പന്തില്‍ നിന്ന 33 റണ്‍സ് നേടി താരം പുറത്തായി. റോവ് മാന്‍ പവല്‍ 24 റണ്‍സിന് പുറത്തായി.

പിന്നീട് എത്തിയ ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ് തകര്‍ത്തടിച്ചതോടെ വീന്‍ഡീസ് സ്‌കോര്‍ കുതിച്ചുയര്‍ന്നു. 26പന്തില്‍ താരം 49 റണ്‍സ് നേടി. ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം വെസ്റ്റിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. കാമില്‍ പുരാന് പകരം ജുവല്‍ ആന്‍ഡ്രൂവും ക്വിന്റണ്‍ സാംപ്സണ് പകരം റൊമാരിയോ ഷെപ്പ്ഹേര്‍ഡും ടീമില്‍ ഇടംപിടിച്ചു. അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ മത്സരവും വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Summary

India vs West Indies Live Score, 4th T20I: WI-247/3 (19); Shai Hope, Rutherford give Windies a big finish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com