സിഡ്‌നി: ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ നെതര്‍ലന്‍ഡ്‌സിന് എതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. പാകിസ്ഥാന് എതിരായ മത്സരത്തിന് ഇറക്കിയ അതേ ഇലവനുമായാണ് ഇന്ത്യ രണ്ടാം മത്സരവും കളിക്കുന്നത്.
അശ്വിന് പകരം ചഹലിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും എന്ന സൂചന ഉണ്ടായിരുന്നു. എന്നാല്‍ ബാറ്റിങ് ബാലന്‍സ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ അശ്വിനെ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. നെതര്‍ലന്‍ഡ്‌സിന് എതിരെ ഋഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും എന്ന വിലയിരുത്തലും ശക്തമായിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ തന്നെ ടീമില്‍ നിലനിര്‍ത്താനും ഇന്ത്യ തീരുമാനിച്ചു.
Toss & Team News @ImRo45 has won the toss & #TeamIndia have elected to bat against Netherlands.
Follow the match https://t.co/Zmq1aoK16Q #T20WorldCup | #INDvNED
A look at our Playing XI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates