ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്വന്റി 20 ലോകകപ്പ്: ടീമിൽ രണ്ട് മാറ്റം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും  

ടോസ് നേടിയ ന്യൂസീലൻഡ് ബൗളിങ് തിരഞ്ഞെടുത്തു
Published on

ദുബായ്: ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസീലൻഡ് ബൗളിങ് തിരഞ്ഞെടുത്തു. പാക്കിസ്ഥാനോട് പരാജയപ്പെട്ട ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. 

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടാൻ ഇറങ്ങുന്നത്.  പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷൻ കളിക്കും. ഭുവനേശ്വർ കുമാറിന് പകരം ഷാർദുൽ താക്കൂറും ടീമിലെത്തി. 

സെമി ഫൈനലിലേക്ക് കടക്കാൻ ഇന്ത്യക്ക് ന്യൂസിലാൻഡിന് എതിരായ ജയം നിർണായകമാണ്. എന്നാൽ ഐസിസി ഇവന്റുകളിൽ ന്യൂസിലാൻഡിന് മുൻപിൽ കാലിടറി വീണ ചരിത്രമാണ് ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നത്.  മൂന്ന് മത്സരങ്ങൾ ജയിച്ച പാകിസ്താൻ ഗ്രൂപ്പിൽ നിന്ന് സെമി ബർത്ത് ഉറപ്പാക്കിയിട്ടുണ്ട്. പാകിസ്താനൊപ്പം ഗ്രൂപ്പിൽ നിന്ന് ആരാണ് അവസാന നാലിലേക്ക് എത്തുകയെന്ന് നിശ്ചയിക്കുന്നതാണ് ഇന്നത്തെ മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com