'മികവിന്റെ അരികിലെങ്കിലും എത്തിയാൽ ഇന്ത്യ അനായാസം ജയിക്കും'; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയിയെ പ്രവചിച്ച്  ടിം പെയ്ൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ വിജയിയെ പ്രവചിച്ച് ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ
'മികവിന്റെ അരികിലെങ്കിലും എത്തിയാൽ ഇന്ത്യ അനായാസം ജയിക്കും'; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയിയെ പ്രവചിച്ച്  ടിം പെയ്ൻ
Updated on
1 min read

സിഡ്നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ വിജയിയെ പ്രവചിച്ച് ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ. തങ്ങളുടെ മികവിന്റെ അടുത്തെങ്കിലും എത്താൻ ഇന്ത്യക്ക് കഴിഞ്ഞാൽ കോഹ് ലിയും കൂട്ടരും ന്യൂസിലാൻഡിനെതിരെ അനായാസ ജയം നേടുമെന്ന് പെയ്ൻ പറയുന്നു. 

എന്റെ പ്രവചനം എന്തെന്നാൽ, ഇന്ത്യ തങ്ങളുടെ മികവിന്റെ അരികിലെങ്കിലും എത്തിയാൽ അനായാസ ജയം നേടാനാവും എന്നാണ്, പ്രസ് കോൺഫറൻസിൽ പെയ്ൻ പറഞ്ഞു. ഇന്ത്യക്കും ന്യൂസിലാൻഡിനും എതിരെ പെയ്ൻ‌ ഓസ്ട്രേലിയയെ നയിച്ചിട്ടുണ്ട്. 2019ൽ കിവീസിനെ ഓസ്ട്രേലി. 3-0ന് തോൽപ്പിച്ചപ്പോൾ 1-2നാണ് കോഹ് ലിയുടെ ഇന്ത്യയോട് ഓസ്ട്രേലിയ തോറ്റത്. 

ഇം​ഗ്ലണ്ടിനെതിരെ 1-0ന് പരമ്പര പിടിച്ചാണ് ഇന്ത്യക്കെതിരെ ഫൈനലിന് ന്യൂസിലാൻഡ് ഇറങ്ങുന്നത്. എന്നാൽ ഇതിന് പെയ്ൻ വലിയ വില നൽകാൻ തയ്യാറല്ല. കാരണം ഇത് ഇം​ഗ്ലണ്ടിന്റെ മികച്ച ടീം അല്ലെന്നാണ് പെയ്ൻ അഭിപ്രായപ്പെടുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സ്, ക്രിസ് വോക്സ്, മൊയിൻ അലി, ജോസ് ബട്ട്ലർ, ആർച്ചർ, ബെൻ ഫോക്സ് എന്നിവരില്ലാതെയാണ് ന്യൂസിലാൻഡിന് എതിരെ ഇം​ഗ്ലണ്ട് ഇറങ്ങിയത്. 

ന്യൂസിലാൻഡ് മികച്ച ടീമാണ്. എന്നാലിവിടെ ഇം​ഗ്ലണ്ടിന്റെ മികച്ച ടീമിനെയല്ല കണ്ടത്. അതിനാൽ ന്യൂസിലാൻഡിന് എതിരെ കണ്ട ഈ ഇം​ഗ്ലണ്ട് ടീം ആയിരിക്കില്ല ആഷസിലേത് എന്നും പെയ്ൻ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ-ന്യൂസിലാൻഡ് പോര്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com